നളന്ദ: ഭാര്യ കാമുകനൊപ്പം പോയ വിഷമത്തിൽ യുവാവ് ആത്മഹത്യ ചെയ്തു. നളന്ദ ജില്ലയിലെ ലാഹേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. തന്റെ മരണത്തിന് ഉത്തരവാദി ഭാര്യയാണെന്ന് ആരോപിച്ച് ആത്മഹത്യാക്കുറിപ്പ് എഴുതി വച്ചിട്ടായിരുന്നു ചന്ദ്രദേവ് കുമാര്‍ തൂങ്ങിമരിച്ചത്.
2015ലായിരുന്നു ചന്ദ്രദേവ് കുമാറിന്റെ വിവാഹം. ഇയാളുടെ ഭാര്യയ്ക്ക് സുഹൃത്തായ യുവാവുമായി അവിഹിതബന്ധം ഉണ്ടെന്ന് കുറിപ്പിൽ പറയുന്നു. വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയിലാണ് യുവാവിനെ കണ്ടെത്തിയത്. ഇതിന് സമീപത്ത് നിന്നാണ് ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തത്.
read also: ബുള്ളറ്റ് മാത്രം മോഷ്ടിക്കുന്ന കള്ളൻ പിടിയിൽ: കണ്ടെടുത്തത് 11 ബുള്ളറ്റുകൾ
‘പല വിധത്തില്‍ ഭാര്യയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടികളുണ്ടായിട്ടും കാമുകനൊപ്പം ജീവിക്കാന്‍ അവള്‍ ആഗ്രഹിച്ചു. അതുകൊണ്ടാണ് ഞാന്‍ എന്റെ ജീവന്‍ നല്‍കുന്നത്. മെയ് എട്ടിന് ഭാര്യയെ വീട്ടില്‍ നിന്ന് കാണാതാവുകയായിരുന്നു. വീട്ടില്‍ നിന്ന് പോയ ഭാര്യയെ തിരികെ കൊണ്ടുപോകാന്‍ എത്തിയപ്പോള്‍, അവള്‍ കാമുകന്റെ കൈകളില്‍ ഉറങ്ങുകയായിരുന്നു. ഈ കാഴ്ച കണ്ട് എനിക്ക് വല്ലാത്ത സങ്കടം തോന്നി. എനിക്കായി ജീവിക്കുന്നതില്‍ അര്‍ഥമില്ല. ഇപ്പോള്‍ ഞാന്‍ എന്റെ ജീവന്‍ നല്‍കുന്നു’- യുവാവിന്റെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
Post Your Comments