CricketLatest NewsNewsSports

ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ: പ്രവചനവുമായി അക്തർ

കറാച്ചി: 2021 ടി20 ലോകകപ്പിൽ പാകിസ്ഥാൻ കിരീടം നേടുമെന്ന് മുൻ പാക് പേസർ ഷോയ്‌ബ്‌ അക്തർ. ഫൈനലിൽ പാകിസ്ഥാൻ ഇന്ത്യയെ തോൽപ്പിച്ച് കിരീടം നേടുമെന്നും അക്തർ പ്രവചിച്ചിട്ടുണ്ട്. ലോകകപ്പിൽ ഇതുവരെ പാകിസ്ഥാന് ഇന്ത്യയെ തോൽപ്പിക്കാനായിട്ടില്ല. ഏകദിന, ടി20 ലോകകപ്പുകളിലായി 11 തവണ ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യക്കൊപ്പമായിരുന്നു.

‘ആദ്യ ടി20 ലോകകപ്പിന്റെ ഫൈനലിൽ പാകിസ്ഥാനെ കീഴടക്കിയാണ് ഇന്ത്യ കിരീടം നേടിയത്. ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ-പാക് പോരാട്ടമുണ്ട്. എനിക്ക് തോന്നുന്നു ഇത്തവണ ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും. ഫൈനലിൽ പാകിസ്ഥാൻ കിരീടം നേടും. യുഎഇയിലെ സാഹചര്യങ്ങൾ ഇന്ത്യക്കും പാകിസ്ഥാനും ഒരുപോലെ അനുകൂലമാണ്’ അക്തർ പറഞ്ഞു.

Read Also:- ടോക്കിയോ ഒളിമ്പിക്സ് 2021: നീന്തലിൽ സജൻ പ്രകാശ് സെമി കാണാതെ പുറത്ത്

ഒക്ടോബർ 17 മുതൽ നവംബർ 14 വരെയാണ് ടി20 ലോകകപ്പ് യുഎഇയിൽ നടക്കുക. ഇന്ത്യ ആതിഥേയത്വം വഹിക്കേണ്ട ലോകകപ്പ് കോവിഡിനെത്തുടർന്ന് യുഎഇയിലേക്ക് മാറ്റുകയായിരുന്നു. രാഷ്ട്രീയ കാരണങ്ങളാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള കായിക ബന്ധം വിച്ഛേദിച്ചശേഷം ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ് ഇന്ത്യയും പാകിസ്ഥാനും പരസ്പരം ഏറ്റുമുട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button