KeralaNattuvarthaLatest NewsNews

വെള്ളിക്കൊലുസ് എത്ര പവനാണെന്ന് ഭര്‍തൃ പിതാവിന്റെ കളിയാക്കൽ: രേവതിയുടെ മരണത്തിനു പിന്നിൽ മാനസികപീഡനം

നിലമേല്‍ സൈജു ഭവനില്‍ സൈജുവുമായി കഴിഞ്ഞ ഓഗസ്റ്റ് 30നായിരുന്നു വിവാഹം

കൊല്ലം: കൊല്ലത്ത് വീണ്ടും സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. കിഴക്കേകല്ലട നിലമേല്‍ സ്വദേശി സൈജുവിന്റെ ഭാര്യ രേവതി കൃഷ്ണനാണ് കടപുഴ പാലത്തില്‍ നിന്ന് കല്ലടയാറ്റിലേക്കു ചാടി ആത്മഹത്യ ചെയ്തത്. . രേവതിയെ നാട്ടുകാര്‍ കരയ്‌ക്കെത്തിച്ച്‌ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു. പവിത്രേശ്വരം കല്ലുംമൂട് കുഴിവിള വീട്ടില്‍ കൃഷ്ണകുമാറിന്റെയും ശശികലയുടെയും മകളാണ് രേവതി.

യുവതിയുടെ മരണം സ്ത്രീധനത്തെ തുടർന്നുള്ള മാനസികപീഡനം കൊണ്ടാണെന്നു ബന്ധുക്കൾ ആരോപിച്ചു. നിലമേല്‍ സൈജു ഭവനില്‍ സൈജുവുമായി കഴിഞ്ഞ ഓഗസ്റ്റ് 30നായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കു ശേഷം സൈജു വിദേശത്തെ ജോലി സ്ഥലത്തേക്ക് മടങ്ങി. എന്നാൽ അതിനു ശേഷം രേവതിയ്ക്ക് ഭര്‍തൃ വീട്ടിൽ നിരന്തരം മാനസിക പീഡനം അനുഭവിക്കേണ്ടി വന്നതായി കുടുംബം പറയുന്നു.

read also: മേരി ചേച്ചിയ്ക്ക് മത്സ്യം വാങ്ങിക്കൊടുക്കണം, എപ്പോൾ? ആര് ചെയ്യും?: മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി അഡ്വ: ഹരീഷ് വാസുദേവൻ

മരണത്തെക്കുറിച്ച്‌ രേവതിയുടെ ബന്ധുക്കള്‍ പറയുന്നതിങ്ങനെ..’ നിര്‍ധന കുടുംബമാണ് രേവതിയുടേത്. കോവിഡ് കാലമായതിനാല്‍ വിവാഹത്തിന് ആഭരണങ്ങള്‍ വാങ്ങുന്നതിനൊന്നും സാധിച്ചിരുന്നില്ല. വിവാഹം നീട്ടി വയ്ക്കണമെന്ന ആവശ്യവും സൈജു സമ്മതിച്ചില്ല. തുടന്നായിരുന്നു വിവാഹം. എന്നാൽ വിവാഹത്തിന് ശേഷം ഭര്‍തൃ വീട്ടിലെത്തിയപ്പോള്‍ ഇതിനെച്ചൊല്ലി കളിയാക്കലും മറ്റും തുടര്‍ന്നു. കാലില്‍ കിടക്കുന്ന വെള്ളിക്കൊലുസ് എത്ര പവനാണെന്ന് ഭര്‍തൃ പിതാവ് നിരന്തരം കളിയാക്കി ചോദിച്ചു.

പിന്നീട് രേവതിയുടെ വീട്ടുകാര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് ലഭിച്ച വിവാഹ ധനസഹായമായ 70,000 രൂപ കൊണ്ട് സ്വര്‍ണ കൊലുസ് വാങ്ങി നല്‍കി. പിന്നീട് സ്വര്‍ണമാലയെച്ചൊല്ലിയായി മാനസിക പീഡനം.’ സംഭവത്തില്‍ കിഴക്കേ കല്ലട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button