KeralaNattuvarthaLatest NewsNews

മേരി ചേച്ചിയ്ക്ക് മത്സ്യം വാങ്ങിക്കൊടുക്കണം, എപ്പോൾ? ആര് ചെയ്യും?: മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി അഡ്വ: ഹരീഷ് വാസുദേവൻ

മുഖ്യമന്ത്രി വരെയുള്ള സിസ്റ്റം ശമ്പളം വാങ്ങുന്നത് മേരിച്ചേച്ചി മത്സ്യം വിറ്റു നികുതി അടയ്ക്കുന്നത് കൊണ്ടുകൂടിയാണ്

കൊച്ചി: പാരിപ്പള്ളിയിൽ മത്സ്യവില്പന നടത്തിക്കൊണ്ടിരുന്ന അഞ്ചുതെങ്ങ് സ്വദേശിയായ മേരി എന്ന വൃദ്ധയുടെ മത്സ്യവും പത്രങ്ങളും കോവിഡ് മാനദണ്ഡം പാലിച്ചില്ല എന്ന് ആരോപിച്ച് പാരിപ്പള്ളി പോലീസ് ചഅഴുക്ക് ചാലിൽ കളഞ്ഞ സംഭവം വിവാദമാകുന്നു. പോലീസ് നടപടിക്കെതിരെ സമൂഹത്തിന്റ വിവിധ തലങ്ങളിൽ നിന്നും വൻ പ്രതിഷേധമാണ് രൂപം കൊള്ളുന്നത്. തുടർച്ചയായി സാധാരണക്കാരോട് ഉണ്ടാകുമെന്ന പോലീസിന്റെ മനുഷ്യത്വമില്ലാത്ത സമീപനം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ പിടിപ്പുകേടായാണ് ജനം വിലയിരുത്തുന്നത്.

പാരിപ്പള്ളിയിലെ സംഭവത്തിന് ഇരയായ മേരിക്ക് നിയമ സഹായം വാഗ്ദാനം ചെയ്ത് അഡ്വ: ഹരീഷ് വാസുദേവൻ രംഗത്തെത്തിയിട്ടുണ്ട്. മേരിക്ക് നീതി ലഭിക്കാൻ എന്ത് നടപടിയാണ് മുഖ്യമന്ത്രി സ്വീകരിക്കാൻ പോകുന്നതെന്ന് ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. പോലീസ് അതിക്രമത്തിന് ഇരയായ മേരിയും കുടുംബവും സിപിഎം അനുഭാവികൾ ആണെന്നും ദാരിദ്രം സഹിക്കവയ്യാതെയാണ് മേര 16,000 രൂപ മുടക്കി മത്സ്യം വാങ്ങി വിൽക്കാൻ ഇറങ്ങിയതെന്നും ഹരീഷ് പറയുന്നു. നിയമപ്രകാരം കുറ്റം ചെയ്തെങ്കിൽ പൊലീസിന് ഫൈൻ അടിക്കാം എന്നല്ലാതെ മത്സ്യം നശിപ്പിക്കാൻ ആരാണ് അധികാരം നൽകിയതെന്ന് ഹരീഷ് ചോദിക്കുന്നു.

ടോക്കിയോ ഒളിമ്പിക്സ് 2021: ബാഡ്മിന്റണിൽ ഇന്ത്യയുടെ പിവി സിന്ധു സെമിയിൽ

അധികാരം ദുർവിനോയോഗം ചെയ്തു മത്സ്യം നശിപ്പിച്ച പൊലീസുകാരെ കണ്ടു പിടിച്ച് അവർ മേരിയ്ക്ക് ആ മത്സ്യം വാങ്ങിക്കൊടുക്കണമെന്നും നിയമപ്രകാരമുള്ള ഫൈൻ അടപ്പിക്കണമെന്നും ഹരീഷ് പറയുന്നു.
ഇത് എപ്പോൾ പറ്റുമെന്നും ആര് ചെയ്യുമെന്നുമാണ് ഹരീഷിന്റെ ചോദ്യം. ജനങ്ങൾക്ക് നഷ്ടപ്പെട്ട ഈ സർക്കാരിനുള്ള വിശ്വാസം എപ്പോൾ തിരിച്ചു കൊടുക്കാൻ പറ്റുമെന്നും പോലീസ് തെറ്റു ചെയ്താൽ സ്റ്റേറ്റ് നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന് പോലീസിനെ ആര് പഠിപ്പിക്കുമെന്നും ഹരീഷ് ചോദിക്കുന്നു.

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

വെള്ളിക്കൊലുസ് എത്ര പവനാണെന്ന് ഭര്‍തൃ പിതാവിന്റെ കളിയാക്കൽ: രേവതിയുടെ മരണത്തിനു പിന്നിൽ മാനസികപീഡനം

അപ്പൊ പറ മുഖ്യമന്ത്രീ,
അഞ്ചു തെങ്ങ് കൊച്ചുമേത്തൻ കടവിലെ മേരിയും കുടുംബവും (കുരിശുമേരി) കടുത്ത CPIM അനുഭവികളാണ്. അങ്ങയുടെ വലിയ ആരാധകരാണ്. ദാരിദ്രം സഹിക്കവയ്യാതെയാണ് മേരി ചേച്ചി മിനിഞ്ഞാന്ന് 16,000 രൂപ മുടക്കി മത്സ്യം വാങ്ങി വിൽക്കാൻ ഇറങ്ങിയത്. നിയമപ്രകാരം കുറ്റം ചെയ്തെങ്കിൽ പൊലീസിന് കൂടിപ്പോയാൽ ഫൈൻ അടിക്കാം, വണ്ടി പിടിക്കാം.
ആ മത്സ്യം മുഴുവൻ നശിപ്പിക്കാൻ കേരളാ പൊലീസിന് എന്തധികാരം??
അപ്പോൾ, ആ മത്സ്യം അധികാരം ദുർവിനോയോഗം ചെയ്തു നശിപ്പിച്ച പൊലീസുകാരെ കണ്ടു പിടിക്കണം. വേണ്ടേ? അവർ മേരി ചേച്ചിയ്ക്ക് ആ മത്സ്യം വാങ്ങിക്കൊടുക്കണം. വേണ്ടേ? എന്നിട്ട് നിയമപ്രകാരമുള്ള ഫൈൻ അടപ്പിക്കുകയും വേണം.
ഇത് എപ്പോൾ പറ്റും? ആര് ചെയ്യും?

അധികാരം അങ്ങയുടെ സർക്കാരിന്റെ കയ്യിലാണ് ഞങ്ങൾ ഏൽപ്പിച്ചത്. കൊല്ലം SP മുതൽ മുഖ്യമന്ത്രി വരെയുള്ള സിസ്റ്റം അതിനു ശമ്പളം വാങ്ങുന്നത് മേരിച്ചേച്ചി മത്സ്യം വിറ്റു നികുതി അടയ്ക്കുന്നത് കൊണ്ടുകൂടി ആണല്ലോ. അപ്പൊ പറ, ഇതെപ്പോൾ പറ്റും? മേരി ചേച്ചിയെ പോലുള്ളവർക്ക് നഷ്ടപ്പെട്ട ഈ സർക്കാരിനുള്ള വിശ്വാസം എപ്പോൾ തിരിച്ചു കൊടുക്കാൻ പറ്റും? പോലീസ് തെറ്റു ചെയ്താൽ സ്റ്റേറ്റ് നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന് പോലീസിനെ ആര് പഠിപ്പിക്കും? സർക്കാരിന് ഇത് പറ്റില്ലെന്ന് വ്യക്തമായി പറഞ്ഞാൽ ബാക്കി ഞങ്ങൾ നോക്കിക്കൊള്ളാം. എന്ന്, നിയമവ്യവസ്ഥ പാലിക്കാൻ മാത്രം സർക്കാരിനെ അധികാരമേൽപ്പിച്ച മേരി ചേച്ചിയെപ്പോലെ മറ്റൊരു പൗരൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button