
കൊല്ലം: കരുനാഗപ്പള്ളിയിൽ മക്കളെ തീകൊളുത്തിയ ശേഷം സ്വയം തീ കൊളുത്തി യുവതി ജീവനൊടുക്കി. പുത്തൻ കണ്ടത്തിൽ താര ( 35 )യാണ് മരിച്ചത്. താരയ്ക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു.
ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് താര മരിച്ചത്. കൊല്ലം കരുനാഗപ്പള്ളി ആദിനാട് സൗത്തിൽ ഇന്ന് ഉച്ചയോടുകൂടിയാണ് സംഭവം. താര മക്കൾക്ക് തീ കൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ മക്കളായ ആത്മിക ( 6 ) അനാമിക ( ഒന്നര വയസ്) എന്നിവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. താരയുടെ ഭർത്താവ് വിദേശത്താണ്. ഉടൻ നാട്ടിലെത്തും. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല.
Post Your Comments