തിരുവനന്തപുരം: സി പി ഐ മലപ്പുറം ജില്ലാ കമ്മറ്റി രാമായണ പ്രഭാഷണ പരമ്പര നടത്തുന്നു. ആധ്യാത്മിക തലത്തില്‍ നിന്ന് മാറ്റിയുള്ള വ്യഖ്യാനം ഓണ്‍ലൈന്‍ വഴിയാണ് സംപ്രേഷണം ചെയ്യുന്നത്. ഒരാഴ്ചത്തോളം നീളുന്നതാണ് സി.പി.ഐ മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഓണ്‍ലൈന്‍ രാമായണ പ്രഭാഷണ പരമ്പര. രാമായണത്തെ ഇന്ത്യൻ രാഷ്ട്രീയവും, പാരമ്പര്യവുമായി ചേർത്ത് വായിക്കാനാണ് പരമ്പര ലക്ഷ്യമിടുന്നത്.
സിപിഐ മലപ്പുറം ജില്ല കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിലൂടെ വൈകീട്ട് 7 മണിയ്ക്ക് കഴിഞ്ഞ ഞായറാഴ്ചയാണ് രാമായണ പ്രഭാഷണ പരമ്പരക്ക് തുടക്കം കുറിച്ചത്. പരമ്പരയിൽ ആലങ്കോട് ലീലാകൃഷ്ണന്‍, എം.എം സജീന്ദ്രന്‍, എ.പി അഹമ്മദ്, അഡ്വ. എം കേശവന്‍ നായര്‍, മുല്ലക്കര രത്‌നാകരന്‍, കെ.പി രാമനുണ്ണി, അജിത് കൊളാടി തുടങ്ങിയവരാണ് മുഖ്യ പ്രഭാഷകരായെത്തുന്നത്.
‘യഥാർത്ഥത്തിൽ രാമായണം പൊതുസ്വത്താണ്. അതിനെ ആരുടെയെങ്കിലും മുൻപിൽ, അല്ലെങ്കില്‍ ആരുടെയെങ്കിലും മാത്രമാക്കി ചുരുക്കുന്നതിനുള്ള ശ്രമത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പാണ് ഈ പരമ്പരയിലൂടെ ഉദ്ദേശിക്കുന്നതെ’ന്ന് പ്രസ്തുത പരിപാടിയിൽ കൃഷ്ണദാസ് മാസ്റ്റര്‍ അഭിപ്രായപ്പെട്ടു.
Post Your Comments