കൊച്ചി: ചാരക്കേസ് ഗൂഢാലോചനയില്‍ മുന്‍കൂര്‍ ജാമ്യം തേടി ഏഴാം പ്രതിയായ മുന്‍ ഡി.ജി.പി ആര്‍.ബി. ശ്രീകുമാര്‍ ഹൈക്കോടതിയില്‍. ഗുജറാത്ത് മുന്‍ ഡി.ജി.പിയായ ആര്‍.ബി. ശ്രീകുമാര്‍. ഐ.എസ്.ആര്‍.ഒ ചാരക്കേസിന്‍റെ സമയത്ത് ഐ.ബി. ഡെപ്യൂട്ടി ഡയറക്ടറായിരുന്നു. ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെ ചാരക്കേസില്‍ കുടുക്കിയതിന് പിന്നിലെ ഗൂഢാലോചന കണ്ടെത്താന്‍ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ആര്‍.ബി. ശ്രീകുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുള്ളത്.
Also Read:ജന ആശിര്‍വാദ യാത്രയുമായി ബിജെപി
അതേസമയം, ചാരക്കേസ് ഗൂഡാലോചനയിൽ ഒന്നാം പ്രതി, നമ്പി നാരായണനെതിരായി സമർപ്പിച്ച ഹർജി കോടതി തള്ളി. ഒന്നാം പ്രതി വിജയൻ നൽകിയ സ്വകാര്യ ഹർജിയാണ് കോടതി തള്ളിയത്. ഐ.എസ്.ആര്‍.ഒ ചാരക്കേസ് നമ്പി നാരായണന് അട്ടിമറിച്ചതാണെന്ന് ആരോപിച്ചുള്ള ഹർജിയാണ് നടപടി. നമ്പി നാരായണനെതിരെ തെളിവുകളുണ്ടെങ്കില്‍ അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഹാജരാക്കിയാല്‍ മതിയെന്ന നിരീക്ഷണത്തോടെയാണ് ഹർജി തള്ളിയത്.
Post Your Comments