KeralaLatest NewsNews

ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചത്, നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് തെളിവുകളൊന്നുമില്ലാതെ: സിബിഐ കുറ്റപത്രം

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ കുറ്റപത്രം. ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെ തെളിവുകളൊന്നുമില്ലാതെയാണ് അറസ്റ്റ് ചെയ്തതെന്നും സി ബി ഐ സമര്പ്പിച്ച കുറ്റപത്രത്തില് പറയുന്നു.സി ഐ ആയിരുന്ന എസ് വിജയന്റെ സൃഷ്ടിയാണ് ചാര കേസ് എന്ന് സിബിഐ പറയുന്നു.

Read Also: കള്ളപ്പണം വെളുപ്പിക്കല്‍ കേസ്,പ്രമുഖ നടിക്ക് സമന്‍സ് അയച്ച് ഇഡി

മുന്‍് പൊലീസ് ഉദ്യോഗസ്ഥരും ഇന്റലിജന്‍്‌സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥരും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം നല്‍കിയത്.

ആദ്യം അറസ്റ്റ് ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞാണ് ചാരക്കേസ് രജിസ്റ്റര്‍ ചെയ്തത്. കോടതി വീണ്ടും കസ്റ്റഡിയില്‍ നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് ചാരക്കേസ് രജിസ്റ്റര്‍ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button