CricketLatest NewsNewsSports

രണ്ടാം ടി20യിൽ ഇന്ത്യക്ക് തോൽവി

കൊളംബോ: ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി20യിൽ ശ്രീലങ്കയ്ക്ക് നാലു വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 19.4 ഓവറിൽ ലക്ഷ്യം മറികടന്നു.

പുറത്താകാതെ 34 പന്തിൽ 40 റൺസ് നേടിയ ധനഞ്ജയ ഡി സിൽവയാണ് ശ്രീലങ്കയെ ജയത്തിലേക്ക് നയിച്ചത്. ഓപ്പണർ മിനോദ് ഭാനുക 36 റൺസ് നേടി. കുൽദീപ് യാദവ് രണ്ടു വിക്കറ്റും ഭുവനേശ്വർ, സക്കരിയ, രാഹുൽ ചഹാർ വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

Read Also:- റേഞ്ച് റോവര്‍ സ്പോര്‍ട് എസ് വി ആറിന്റെ ബുക്കിംഗ് ഇന്ത്യയിൽ ആരംഭിച്ചു

ഓൾറൗണ്ടർ ക്രുനാൽ പാണ്ഡ്യക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ടീമിൽ മാറ്റങ്ങളോടെയാണ് ഇന്ത്യ കളിക്കാനിറങ്ങയത്. നാല് താരങ്ങളാണ് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. നായകൻ ശിഖർ ധവാൻ 40, ആദ്യ മത്സരത്തിനിറങ്ങിയ ഋതുരാജ് ഗയ്ക്വദ്‌ 21, ദേവ്ദത്ത് പടിക്കൽ 29 റൺസും നിതീഷ് റാണ ഒമ്പത് റൺസെടുത്തു. 13 പന്തിൽ ഏഴ് റൺസെടുത്ത എടുത്ത മലയാളി താരം സഞ്ജു സാംസൺ നിരാശപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button