കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഇന്ത്യൻ നിരയിൽ വാലറ്റത്തിന്റെ ചെറുത്തു നിൽപ്പാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. എട്ടാമനായി ഇറങ്ങിയ ദീപക് ചഹറിന്റെ തകർപ്പൻ അർദ്ധ സെഞ്ച്വറിയാണ് ഇന്ത്യക്ക് തുണയായത്. 82 പന്തിൽ നിന്നും ഏഴ് ബൗണ്ടറികളും ഒരു സിക്‌സറും സഹിതം പുറത്താകാതെ 69 റൺസാണ് ചഹർ നേടിയത്.
84 റൺസിന്റെ കൂട്ടുകെട്ടാണ് ദീപക് ചഹറും ഭുവനേശ്വർ കുമാറും ഇന്ത്യൻ സ്കോർ ബോർഡിൽ കൂട്ടിച്ചേർത്തത്. ശ്രീലങ്കയ്ക്കായി ഹസരംഗ മൂന്ന് വിക്കറ്റുകൾ നേടി. ശ്രീലങ്കൻ ബാറ്റിംഗ് നിര ഉയർത്തിയ 275 റൺസ് വിജയലക്ഷ്യം ഇന്ത്യൻ ടീം 49.1 ഓവറിൽ മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കി.
Read Also:- ബാലപീഡനാരോപണം: ഇംഗ്ലീഷ് പ്രീമിയർ ലീഗ് താരത്തെ ക്ലബിൽ നിന്ന് പുറത്താക്കി
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 275 റൺസ് നേടി. മധ്യനിര ബാറ്റ്സ്മാൻ ചാരിത് അസ്‌ലങ്ക (65), ഓപ്പണർ ആവിഷ്‌ക ഫെർണാണ്ടോ (50) എന്നിവർ ലങ്കയ്ക്കായി മികച്ച പ്രകടനം കാഴ്ചവെച്ചു. ഇന്ത്യക്കായി സ്പിന്നർ യുസ്‌വേന്ദ്ര ചാഹൽ, ഭുവനേശ്വർ കുമാർ എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി. ദീപക് ചഹർ രണ്ടു വിക്കറ്റും നേടി.
Post Your Comments