CricketLatest NewsNewsSports

ദ്രാവിഡിൽ നിന്ന് ക്രിക്കറ്റ് പഠിക്കുവാൻ അവസരം ലഭിച്ച താരങ്ങൾ ഭാഗ്യവാന്മാർ: സഞ്ജു സാംസൺ

കൊളംബോ: രാഹുൽ ദ്രാവിഡിൽ നിന്ന് ക്രിക്കറ്റ് പഠിക്കുവാൻ അവസരം ലഭിച്ച താരങ്ങൾ ഭാഗ്യവാന്മാരാണെന്ന് ഇന്ത്യൻ യുവതാരം സഞ്ജു സാംസൺ. ഇന്ത്യ എ ടീമിലെയോ ജൂനിയർ സംഘത്തിലെയോ താരങ്ങൾക്ക് ദ്രാവിഡിനൊപ്പം പ്രവർത്തിക്കുവാനുള്ള ഭാഗ്യം സിദ്ധിച്ചിട്ടുണ്ടെന്നും രാജസ്ഥാൻ റോയൽസിന് വേണ്ടി ട്രയൽസിന് പോയ ദിവസം താനിന്നും ഓർമ്മിക്കുന്നുണ്ടെന്ന് സഞ്ജു സാംസൺ പറയുന്നു.

ട്രയൽസിന്റെ അന്ന് നന്നായി ബാറ്റ് ചെയ്തപ്പോൾ രാഹുൽ ദ്രാവിഡ് തന്നെ വിളിച്ച് എന്റെ ടീമിന് വേണ്ടി കളിക്കുന്നുവോ എന്ന് ചോദിക്കുകയും, അത് തനിക്ക് ഒരിക്കലും മറക്കാനാകാത്ത നിമിഷമാണെന്നും സഞ്ജു കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ശ്രീലങ്കൻ ടൂറിന്റെ കോച്ചായി രാഹുൽ ദ്രാവിഡ് എത്തുമ്പോൾ ആ ടീമിൽ നല്ലൊരു ശതമാനം താരങ്ങൾ ദ്രാവിഡിന്റെ കീഴിൽ അണ്ടർ 19, ഇന്ത്യ എ ടീമുകളിൽ കളിച്ചവരാണെന്നുള്ള പ്രത്യേകത കൂടിയുണ്ട്.

Read Also:- ഇന്ത്യൻ വിപണി കീഴടക്കാൻ ഫെറാറിയുടെ റോമ

മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളാണ് ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരെ കളിക്കുക. ഏകദിന പരമ്പരയോടെയാണ് ഇന്ത്യ-ശ്രീലങ്ക പരമ്പര ആരംഭിക്കുന്നത്. ഏകദിനങ്ങൾ 18, 20, 23 തിയതികളിലായിരിക്കും നടക്കുക. ടി20 മത്സരങ്ങൾ 25, 27, 29 തിയതികളിലായും നടക്കും. ഈ മാസം 13നായിരുന്നു ഏകദിന പരമ്പര ആരംഭിക്കേണ്ടിരുന്നത്. ലങ്കൻ ടീമിൽ കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മത്സരം നീട്ടിവെയ്ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button