CricketLatest NewsNewsSports

മൂന്നാം ഏകദിനം: ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം

കൊളംബോ: ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച ഇന്ത്യ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു. മലയാളി താരം സഞ്ജു സാംസൺ ആദ്യ ഇലവനിൽ കളിക്കും. സഞ്ജുവിനൊപ്പം രാഹുൽ ചഹാർ, നിതീഷ് റാണ, ചേതൻ സക്കരിയ, കൃഷ്ണപ്പ ഗൗതം എന്നിവരും ഇന്ന് അരങ്ങേറ്റം കുറിക്കും.

അതേസമയം, ഇഷാൻ കിഷൻ, കൃണാൽ പാണ്ഡ്യ, ദീപഹ് ചഹാർ, ഭുവനേശ്വർ കുമാർ, യുസ്‌വേന്ദ്ര ചഹാൽ, കുൽദീപ് യാദവ് എന്നിവർക്ക് ഇന്നത്തെ മത്സരത്തിൽ വിശ്രമം അനുവദിച്ചു. കർണാടക ഓപ്പണർ ദേവ്ദത്ത് പടിക്കലിന് ടീമിൽ അവസരം ലഭിച്ചില്ല. ശ്രീലങ്കൻ നിരയിൽ പ്രവീൺ ജയവിക്ക്രമ, അകില ധനഞ്ജയ, രമേശ് മെൻഡിസ് എന്നിവർ ടീമിൽ തിരിച്ചെത്തി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 23 ഓവറിൽ മൂന്ന് വിക്കറ്റിന് 147 എന്ന നിലയിലാണ്.

ഇന്ത്യ: പൃഥ്വി ഷാ, ശിഖർ ധവാൻ (ക്യാപ്റ്റൻ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), മനീഷ് പാണ്ഡെ, സൂര്യകുമാർ യാദവ്, നിതീഷ് റാണ, ഹാർദിക് പാണ്ഡ്യ, കൃഷ്ണപ്പ ഗൗതം, രാഹുൽ ചഹാർ, നവദീപ് സൈനി, ചേതൻ സക്കറിയ.

Read Also:- യുവത്വം നിലനിർത്താൻ ആപ്പിൾ

ശ്രീലങ്ക: അവിഷ്ക ഫെർണാണ്ടോ, മിനോദ് ഭാനുക്ക (വിക്കറ്റ് കീപ്പർ), ഭാനുക രാജപക്സ, ധനഞ്ജയ ഡി സിൽവ, ചാരിത് അസലങ്ക, ദാസുൻ ശനക (ക്യാപ്റ്റൻ), രമേശ് മെൻഡിസ്, ചാമിക കരുണരത്‌ന, അകില ധനഞ്ജയ, ദുഷ്മന്ദ്രമ.

shortlink

Related Articles

Post Your Comments

Related Articles


Back to top button