
കൊളംബോ: ശ്രീലങ്കൻ പര്യടനത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം സമ്മർദ്ദത്തിൽ. ടീമിലെ രണ്ട് താരങ്ങൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സ്പിന്നർ യുസ്‌വേന്ദ്ര ചഹലും ഓൾറൗണ്ടർ കൃഷ്ണപ്പ ഗൗതമുമാണ് കോവിഡ് സ്ഥിരീകരിച്ചത്. പര്യടനം പൂർത്തിയാക്കി ഇന്ത്യൻ ടീം നാട്ടിലേക്ക് മടങ്ങിയാലും രോഗം സ്ഥിരീകരിച്ച താരങ്ങൾ ലങ്കയിൽ തുടരും.
ചഹലും കൃഷ്ണപ്പയും ശ്രീലങ്കക്കെതിരായ പരമ്പരയിൽ ഇന്ത്യൻ ടീമിനൊപ്പമുണ്ടെങ്കിലും അവസാനത്തെ രണ്ട് ടി20 മത്സരങ്ങളിലും കളിച്ചിരുന്നില്ല. നേരത്തെ ക്രുനാൽ പാണ്ഡ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് രണ്ടാം ടി20 മത്സരം ഒരു ദിവസം നീട്ടിയിരുന്നു. അതിനാൽ രണ്ടും മൂന്നും ടി20 മത്സരങ്ങളിൽ അടുത്തടുത്ത ദിനങ്ങളിൽ നടത്തേണ്ടിവന്നു.
Read Also:- ടോക്കിയോ ഒളിമ്പിക്സ് 2021: ബാഡ്മിന്റണിൽ ഇന്ത്യയുടെ പിവി സിന്ധു സെമിയിൽ
ജൂലൈ 27നാണ് ക്രുനാൽ പാണ്ഡ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ശ്രീലങ്കയിലെത്തിയതു മുതൽ കളിക്കാർ ബയോ ബബിളിലായിരുന്നു. അതിനാൽ തന്നെ താരത്തിന് എവിടെ നിന്ന് കോവിഡ് ബാധിച്ചതെന്ന് വ്യക്തമല്ല. എന്നാൽ ബയോ ബബിളിൽ എന്തെങ്കിലും ലംഘനം നടന്നിട്ടുണ്ടോയെന്ന് സ്ഥിരീകരണമല്ല.
Post Your Comments