CricketLatest NewsNewsSports

ഇന്ത്യയ്‌ക്കെതിരായ ഏകദിന-ടി20 പരമ്പര: 23 അംഗ ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു

കൊളംബോ: ജൂലൈ 18ന് ഇന്ത്യയ്‌ക്കെതിരായ ഏകദിന-ടി20 പരമ്പരക്കുള്ള 23 അംഗ ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. ഓൾറൗണ്ടർ ഡാസുൻ ഷനകയാണ് ശ്രീലങ്കൻ ടീമിനെ നയിക്കുക. കഴിഞ്ഞ നാല് വർഷത്തിനിടെ പത്താമത്തെ ശ്രീലങ്കൻ ക്യാപ്റ്റനാനാണ് ഡാസുൻ ഷനക. കേന്ദ്ര കരാറുകളെച്ചൊല്ലി തർക്കം നിലനിൽക്കുന്നതിനിടെ കായിക മന്ത്രി നമൽ രാജപക്സെയുടെ ഔദ്യോഗിക അനുമതി ലഭിച്ച ശേഷമാണ് ശ്രീലങ്ക ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചത്.

കാൽമുട്ടിനേറ്റ പരുക്കിനെത്തുടർന്ന് ഇടതു കൈ പേസർ ബിനുര ഫെർണാണ്ടോയ്‌ക്കൊപ്പം ക്യാപ്റ്റൻ കുസൽ ജാനിത് പെരേരയെയും ടീമിൽ നിന്ന് ഒഴിവാക്കി. വൈസ് ക്യാപ്റ്റൻ ധനഞ്ജയ ഡി സിൽവ, അകില ധനഞ്ജയ, ഇസുരു ഉദാന, കസുൻ രജിത, ദുഷ്മന്ത ചമീര എന്നിവരാണ് ടീമിലെ പരിചയസമ്പന്നരായ താരങ്ങൾ. ഇടത് കൈയ്യൻ റിസ്റ്റ് സ്പിന്നർ ലക്ഷൺ സന്ദകനും ടീമിലുണ്ട്. കേന്ദ്ര കരാറുകളെച്ചൊല്ലി തർക്കമുണ്ടായിട്ടും തങ്ങളുടെ ആദ്യ ടീമിനെ തിരഞ്ഞെടുത്ത ആത്മവിശ്വാസത്തിലാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്.

Read Also:- ഇന്ത്യ-ശ്രീലങ്ക പരമ്പര: തന്റെ ഫേവറേറ്റുകളെ തെരഞ്ഞെടുത്ത് വസീം ജാഫർ

ശ്രീലങ്കൻ സ്ക്വാഡ്: ദസുൻ ഷനക (ക്യാപ്റ്റൻ), ധനഞ്ജയ ഡി സിൽവ (വൈസ് ക്യാപ്റ്റൻ), അവിഷ്ക ഫെർണാണ്ടോ, ഭാനുക രാജപക്സെ, പാത്തം നിസ്സങ്ക, ചാരിത് അസലങ്ക, വാനിന്ദു ഹസാരംഗ, ആഷെൻ ബന്ദാര, മിനോദ് ഭാനുക്ക, ലാഹിരു ഉദാര, രമേശ് മെൻഡിസ് സന്ദകൻ, അകില ധനഞ്ജയ, ശിരൻ ഫെർണാണ്ടോ, ധനഞ്ജയ ലക്ഷൺ, ഇഷാൻ ജയരത്‌നെ, പ്രവീൺ ജയവികേമ, അസിത ഫെർണാണ്ടോ, കസുൻ രജിത, ലാഹിരു കുമാര, ഇസുരു ഉദാന.

shortlink

Related Articles

Post Your Comments

Related Articles


Back to top button