CricketLatest NewsNewsSports

മിക്കി ആർതർ പരിശീലകനായാൽ ആ ടീം മുടിയും: കനേരിയ

ദുബായ്: ശ്രീലങ്കൻ പരിശീലകൻ മിക്കി ആർതർക്കെതിരെ രൂക്ഷ വിമർശനവുമായി പാകിസ്താന്റെ മുൻ ക്രിക്കറ്റ്‌ താരം ഡാനിഷ് കനേരിയ. മിക്കി ആർതർ പരിശീലകനായാൽ ആ ടീം മുടിയും എന്ന് കനേരിയ ആരോപിച്ചു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മുൻ പാക് പരിശീലകൻ കൂടിയായ ആർതർക്കെതിരെ കനേരിയ രംഗത്തെത്തിയത്.

‘സമൂഹമാധ്യമങ്ങൾ ഉപയോഗിക്കരുതെന്ന് കനേരിയ പറയും. അതിനു പകരം എതിരാളികളെ നേരിടാൻ തന്ത്രം മെനയുകയാണ് വേണ്ടത്. ഇത് സമൂഹമാധ്യമങ്ങളുടെ ലോകമാണ്. ബയോ ബബിളിനുള്ളിൽ താരങ്ങൾ സ്വഭാവികമായി അവ ഉപയോഗിക്കും. ഒരു പരിശീലകൻ എന്ന നിലയിൽ നിങ്ങൾ എന്ത് ചെയ്തു. ഒരു തോൽവിയ്ക്ക് ശേഷം താരങ്ങളോട് കയർക്കുകയല്ല, യുവതാരങ്ങളെ മികച്ച താരങ്ങളാക്കി മാറ്റുകയാണ് വേണ്ടത്. മിക്കി ആർതർ പരിശീലകനായാൽ ആ ടീം മുടിയും’
കനേരിയ പറഞ്ഞു.

Read Also:- ടോക്കിയോ ഒളിമ്പിക്സ് 2021: ജിംനാസ്റ്റിക്സ് സൂപ്പർ താരം സിമോൺ ബൈൽസ് ഫൈനലിൽ നിന്ന് പിന്മാറി

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ജയിക്കാമായിരുന്ന മത്സരം കൈവിട്ടത്തോടെയാണ് ശ്രീലങ്കൻ പരിശീലകൻ താരങ്ങളോട് ഗ്രൗണ്ടിൽ വെച്ച് കയർത്തത്. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ മുൻനിര താരങ്ങൾ കൂടാരം കയറിയപ്പോൾ ഇന്ത്യൻ നിരയിൽ വാലറ്റത്തിന്റെ ചെറുത്തു നിൽപ്പാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. എട്ടാമനായി ഇറങ്ങിയ ദീപക് ചഹറിന്റെ തകർപ്പൻ അർദ്ധ സെഞ്ച്വറിയാണ് ഇന്ത്യക്ക് തുണയായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button