Latest NewsNewsInternational

കറാച്ചിയില്‍ ഹിന്ദു ക്ഷേത്രം തകര്‍ത്തു! നിർബന്ധിത മതം മാറ്റൽ, ബലാത്സംഗം, കൊലപാതകം; ക്രൂരതയെന്ന് കനേരിയ

കറാച്ചി: പാകിസ്ഥാനിൽ 150 വര്‍ഷത്തോളം പഴക്കമുള്ള ക്ഷേത്രം തകർത്തതിനെതിരെ മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റര്‍ ഡാനിഷ് കനേരിയ. കറാച്ചിയിലെ സോള്‍ജിയര്‍ ബസാറിലെ ക്ഷേത്രം വന്‍ പൊലീസ് സന്നാഹത്തോടെയാണ് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തകര്‍ത്തത്. ഇതിനെതിരെ ലോകത്തുള്ള എല്ലാ ഹിന്ദു മത വിശ്വാസികളും ശബ്ദമുയർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ രാജ്യത്ത് മതസ്വാതന്ത്ര്യം ഇല്ലെന്ന് കനേരിയ പറയുന്നു.

കറാച്ചിയിലെ 150 വർഷം പഴക്കമുള്ള ക്ഷേത്രം തകർത്തതിനെ വിമർശിച്ച് രംഗത്തെത്തിയ കനേരിയ, തന്റെ രാജ്യത്ത് നടക്കുന്ന അനീതിക്കെതിരെ ലോകമെമ്പാടുമുള്ള ഹിന്ദുക്കളോട് ശബ്ദമുയർത്താൻ അഭ്യർത്ഥിച്ചു.

‘പാകിസ്ഥാനിലെ ചരിത്ര പ്രാധാന്യമുള്ള ഹിന്ദു ക്ഷേത്രം തകര്‍ക്കപ്പെട്ടതില്‍ ഹിന്ദു വിശ്വാസികള്‍ മൗനം പാലിക്കുന്നതെന്താണ്? എണ്ണിയാലൊതുങ്ങാത്ത ക്രൂരതകളാണ് പാകിസ്ഥാനില്‍ നടക്കുന്നത്. നിര്‍ബന്ധിത മതം മാറ്റൽ, തട്ടികൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം അങ്ങനെ നീളുന്നു. രാജ്യത്ത് മതത്തിന് സ്വാതന്ത്ര്യമില്ല. ഈ അനീതിക്കെതിരെ ലോകമെമ്പാടുമുള്ള ഹിന്ദു വിശ്വാസികള്‍ ശബ്ദമുയര്‍ത്തണം’, കനേരിയ ട്വീറ്റ് ചെയ്തു.

അടുത്തിടെ രണ്ടാമത്തെ ഹിന്ദു ക്ഷേത്രമാണ് അക്രമിക്കപ്പെടുന്നത്. സിന്ധ് പ്രവിശ്യയിലെ ദക്ഷിണ മേഖലയിലെ ഹിന്ദു ക്ഷേത്രമാണ് ഞായറാഴ്ച റോക്കറ്റ് ലോഞ്ചറുകള്‍ ഉപയോഗിച്ച് തകർത്തത്. ബാഗ്രി സമുദായത്തിന്റേതാണ് സിന്ധിലെ ഈ ക്ഷേത്രം. ഒന്‍പതോളം പേര്‍ ചേര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ ക്ഷേത്രത്തിന് നേരെ റോക്കറ്റ് ലോഞ്ചര്‍ ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. പൊലീസ് വിവരമറിഞ്ഞ് സംഭവ സ്ഥലത്ത് എത്തുമ്പോഴേയ്ക്കും അക്രമികകള്‍ കടന്നുകളഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button