Latest NewsUSANewsSports

ടോക്കിയോ ഒളിമ്പിക്സ് 2021: ജിംനാസ്റ്റിക്സ് സൂപ്പർ താരം സിമോൺ ബൈൽസ് ഫൈനലിൽ നിന്ന് പിന്മാറി

ടോക്കിയോ: ജിംനാസ്റ്റിക്സ് സൂപ്പർ താരം സിമോൺ ബൈൽസ് വനിതാ ടീം വോൾട്ട് ഫൈനലിൽ നിന്ന് പിന്മാറി. വോൾട്ട് ഇനത്തിൽ പങ്കെടുത്തതിന് ശേഷമാണ് ബൈൽസിന്റെ പിന്മാറ്റം. ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ബൈൽസിന്റെ പിന്മാറ്റമെന്നാണ് സൂചന. ഇതോടെ, ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ഫൈനലിൽ അമേരിക്കയ്ക്ക് വൻ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നതാണ്.

ആരോഗ്യസ്ഥിതി വിലയിരുത്തിയശേഷമെ വരും ദിവസങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ ബൈൽസ് പങ്കെടുക്കുമോ എന്ന് പറയാനാവു എന്ന് യുഎസ്എ ജിംനാസ്റ്റിക്സ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. 2016ലെ റിയോ ഒളിമ്പിക്സിൽ നാലു സ്വർണവും ഒരു വെങ്കലവും നേടിയ താരമാണ് ബൈൽസ്. ഇത്തവണ വ്യക്തിഗത ഇനങ്ങളിൽ അഞ്ചെണ്ണത്തിലും ബൈൽസ് ഫൈനലിൽ എത്തിയിരുന്നു.

Read Also:- രാജ്യത്തിന്‌ വീണ്ടും സഹായഹസ്തവുമായി ഹീറോ

പ്രതീക്ഷകളുടെ ഭാരം തന്റെ ചുമലുകളിലുണ്ടെന്ന് ബൈൽസ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു. ചിലപ്പോൾ ഇത് താങ്ങാവുന്നതിലും അപ്പുറമാണെന്നും ഒളിമ്പിക്സ് എന്നാൽ തമാശയല്ലെന്നും ബൈൽസ് കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button