തിരുവനന്തപുരം: വാക്‌സിൻ ക്ഷാമം സംസ്ഥാനത്ത് രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നു. മറ്റു ജില്ലകളിലും വാക്‌സിന് ഇന്ന് തീര്‍ന്നേക്കും. നിലവിൽ നാലു ജില്ലകളിൽ വാക്‌സിനേഷൻ മുടങ്ങിയിട്ടുണ്ട്. സ്ലോട്ട് എടുത്തവർക്ക് പോലും നൽകാൻ വാക്‌സിൻ ഇല്ലെന്നാണ് അധികൃതർ പറയുന്നത്.
45 വയസ്സിന് മുകളിലുള്ള ആളുകളിൽ പലർക്കും ഇതുവരെ ആദ്യ ഡോസ് വാക്‌സിൻ പോലും ലഭിച്ചിട്ടില്ല. അതേസമയം പിൻവാതിൽ വഴി 18 വയസ്സിന് മുകളിലുള്ള സ്ലോട്ട് പോലും ബുക്ക് ചെയ്യാത്തവർക്കാണ് സർക്കാർ വാക്‌സിൻ നൽകുന്നതെന്ന ആരോപണം ശക്തമാണ്. പുതിയ സ്റ്റോക്ക് എന്നെത്തുമെന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. പ്രതിസന്ധി നീളുന്നതോടെ രണ്ടാം ഡോസ് കാത്തിരിക്കുന്നവര്‍, യാത്രയ്ക്കായി വാക്‌സിന് വേണ്ടവര്‍ എന്നിവര്‍ കൂടുതല്‍ പ്രതിസന്ധിയിലാകും.
സ്വകാര്യ ആശുപത്രിയിൽ നിലവിൽ ബുക്ക് ചെയ്താൽ വാക്‌സിന് ലഭിക്കും. 150-ഓളം സ്വകാര്യ ആശുപത്രികളില്‍ മാത്രമാണ് വിതരണമുണ്ടാവുക. പക്ഷെ സാധാരണക്കാരായ യാത്രക്കാർക്കും മറ്റും ഈ പ്രതിസന്ധി ഘട്ടത്തിൽ വാക്‌സിന് വേണ്ടി പണം മുടക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് വാക്‌സിനേഷൻ പുനരാരംഭിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Post Your Comments