KeralaNattuvarthaLatest NewsNews

ഭാര്യയെ ചുറ്റികകൊണ്ട് തലക്കടിച്ചു കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു

ഇടുക്കി: ഭാര്യയെ ചുറ്റികകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ചു. മാങ്കുളം ആനക്കുളം നെടുമ്പാല പുഴയില്‍ ജോസഫ് മാത്യു(62), ഭാര്യ സെലിന്‍(59) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം നടന്നതെങ്കിലും ചൊവ്വാഴ്ച ഉച്ചയോടെയാണ് പൊലീസ് അറിഞ്ഞത്. സെലിന്റെ തല ചുറ്റികകൊണ്ട് പൂര്‍ണ്ണമായി തകര്‍ത്ത നിലയിലായിരുന്നു.

Also Read:കോവിഡ് പ്രതിരോധത്തിൽ പാളിച്ചകൾ: സർക്കാരിനെതിരെ പ്രമേയം പാസ്സാക്കി ഒരു പഞ്ചായത്ത്‌

സാധനങ്ങള്‍ വീടുകളിലെത്തിച്ച്‌ കച്ചവടം നടത്തുന്ന ആളാണ് ജോസഫ് മാത്യു. എന്നാൽ കോവിഡ് കാലഘട്ടത്തിൽ പിടിപെട്ട സാമ്പത്തിക പ്രതിസന്ധി ആ കുടുംബത്തെ ഒന്നടങ്കം ബാധിച്ചു. ഇതോടെ ഇയാള്‍ കടുത്ത മാനസിക അസ്വസ്തയിലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ഭാര്യയെ കൊന്നശേഷം ജീവനൊടുക്കാന്‍ ഇതായിരിക്കാം കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.

സെലിന്റെ മൃതദേഹം കട്ടിലിന്റ അടിയിലും. കൊല്ലാന്‍ ഉപയോഗിച്ച ആയുധം കാട്ടില്‍ ഉപേക്ഷിച്ച നിലയിലും സമീപത്തായി ജോസഫ് മാത്യു തുങ്ങിമരിച്ച നിലയിലുമായിരുന്നു നാട്ടുകാർ കണ്ടെത്തിയത്. മൃതദേഹം പുലര്‍ച്ചെ പോസ്റ്റുമാട്ടത്തിനായി കൊണ്ടുപോകും. സംഭവത്തിൽ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button