KeralaNattuvarthaLatest NewsNews

കോവിഡ് പ്രതിരോധത്തിൽ പാളിച്ചകൾ: സർക്കാരിനെതിരെ പ്രമേയം പാസ്സാക്കി ഒരു പഞ്ചായത്ത്‌

കൊടിയത്തൂര്‍: സർക്കാരിനെതിരെ പ്രമേയം പാസാക്കി കേരളത്തിലെ ഒരു പഞ്ചായത്ത്. കോവിഡ് വ്യാപനത്തി​ന്റെ തീവ്രത കണക്കാക്കാന്‍ ടി.പി.ആര്‍ മാനദണ്ഡമാക്കുന്ന രീതി അശാസ്ത്രീയമാണെന്നും ഇത് തിരുത്തണമെന്നുമാണ് കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതി ചൊവ്വാഴ്ച പാസാക്കിയ പ്രമേയത്തിൽ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്.

Also Read:ബംഗ്ലാദേശികളെയും രോഹിംഗ്യകളെയും നിയമവിരുദ്ധമായി ഇന്ത്യയിലെത്തിക്കുന്ന സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ

കോവിഡ് വ്യാപനം മൂലമുള്ള സർക്കാരിന്റെ അശാസ്ത്രീയമായ അടച്ചുപൂട്ടല്‍ വ്യാപാരസ്ഥാനപനങ്ങളെയും വ്യവസായികളെയും ദോഷകരമായി ബാധിച്ചു. ജനങ്ങൾ വലിയ ദുരിതത്തിലേക്കാണ് കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. ജനസംഖ്യയില്‍ എത്ര രോഗികളുണ്ട് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് തോത് കണക്കാക്കേണ്ടത്, ഉയര്‍ന്ന ടി.പി.ആര്‍ രേഖപ്പെടുത്തിയ പഞ്ചായത്ത് എന്ന കാരണം പറഞ്ഞ് ഏര്‍പ്പെടുത്തിയ നിയന്ത്രണം യുക്തിരഹിതവും അശാസ്ത്രീയവുമാണ്. 36,000 ത്തില്‍ അധികം ജനങ്ങളുള്ള പഞ്ചായത്തില്‍ നിലവില്‍ രോഗികളുടെ എണ്ണം 214 പേര്‍ മാത്രമാണെന്നാണ് പ്രമേയത്തിൽ പറയുന്നത്.

കൊടിയത്തൂരിനേക്കാള്‍ രോഗികളുള്ള പഞ്ചായത്തുകളില്‍ ഇളവ് അനുവദിക്കുകയും കൊടിയത്തൂരില്‍ നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിൽ പഞ്ചായത്തിൽ ഉള്ളത്. ഒരിടത്ത് കടകള്‍ അടച്ചിടുകയും മറ്റൊരിടത്ത് തുറക്കുകയും ചെയ്യുന്നതിലൂടെ ആളുകൾ സഞ്ചരിക്കാനും നിര്‍ബന്ധിതരാകുന്നു. കോവിഡ് മാനദണ്ഡം പാലിച്ച്‌ വ്യാപാരസ്ഥാപനങ്ങളും മറ്റും തുറക്കുന്നതിന് നടപടി സ്വീകരിക്കുക മാത്രമാണ് പരിഹാരമെന്നും പ്രമേയത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button