ചിറ്റൂര്‍: ബി.ജെ.പി പ്രാദേശിക നേതാവിന് വെട്ടേറ്റു. ആര്‍.എസ്.എസ് – ബി.ജെ.പി സംഘര്‍ഷത്തിലാണ് നല്ലേപ്പിള്ളി പഞ്ചായത്തിലെ കൊറ്റമംഗലം ഒഴിവുപാറ സ്വദേശി വിനോദിനു വെട്ടേറ്റത്. ശനിയാഴ്ച രാത്രിയാണ് സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അംഗം വിനോദ് ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ കേസെടുത്തു. ഒലുവപ്പാറ സ്വദേശികളായ സുജിത്ത്, സിജിന്‍, മോഹനന്‍, അനീഷ് എന്നിവര്‍ക്കെതിരെ കൊഴിഞ്ഞാമ്ബാറ പൊലീസ് കേസെടുത്തു.
Post Your Comments