കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാന്‍ തീവ്രവാദികൾ പിടിമുറുക്കാന്‍ കാരണം പാകിസ്ഥാനാണെന്ന് വ്യക്തമാക്കി അഫ്ഗാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹംദുള്ള മോഹിബ്. അഫ്ഗാന്‍ സൈനികരെ നേരിടുന്നതിന് വേണ്ടി താലിബാൻ ഭീകരർക്ക് പിന്തുണയുമായി പാകിസ്ഥാനില്‍ നിന്ന് 15,000 ഭീകരര്‍ അഫ്ഗാനിലക്ക് കടന്നതായും അദ്ദേഹം പറഞ്ഞു.
താലിബാൻ ഭീകരർക്ക് ഏറ്റവും സുരക്ഷിതമായ അഭയസ്ഥാനമാണ് പാകിസ്ഥാനെന്നും അംഗങ്ങളെ കൂട്ടിച്ചേര്‍ക്കുന്നതിന് അവര്‍ പാകിസ്ഥാനിലെ മദ്രസകളുപയോഗിക്കുന്നുവെന്നും ഹംദുള്ള മോഹിബ് വ്യക്തമാക്കി. പരിക്കേറ്റ താലിബാൻ ഭീകരര്‍ക്ക് പാകിസ്ഥാനിലെ ആശുപത്രികളില്‍ ചികിത്സ ലഭിക്കുന്നുണ്ടെന്നും പാകിസ്ഥാനിൽ നിന്നും അവര്‍ക്ക് തുടർച്ചയായി സൈനിക, സാമ്പത്തിക പിന്തുണ ലഭിക്കുന്നുണ്ടെന്നും ഹംദുള്ള മോഹിബ് ചൂണ്ടിക്കാട്ടി.
അതേസമയം, പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി പ്രസിഡന്റ് മുഹമ്മദ് അഷ്‌റഫ് ഗാനിയും രംഗത്തെത്തിയിരുന്നു. അഫ്ഗാനെ പാകിസ്ഥാൻ പിന്തുണയോടെ തീവ്രവാദികളുടെ സുരക്ഷിത താവളമാക്കിമാറ്റാനാണ് താലിബാന്‍ ശ്രമിക്കുന്നതെന്നും അൽ ക്വയ്‌ദ, ലഷ്‌കറെ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടകളുമായി താലിബാന് ആഴത്തിലുള്ള ബന്ധമുണ്ടെന്നും മുഹമ്മദ് അഷ്‌റഫ് ഗാനി വ്യക്തമാക്കി.
Post Your Comments