Latest NewsNewsIndia

ഊർജ്ജം നൽകിയ പ്രാർത്ഥനകൾക്ക് നന്ദി: മെഡൽ രാജ്യത്തിന് സമർപ്പിക്കുന്നുവെന്ന് മീരാഭായ് ചാനു

9 കിലോഗ്രാം ഭാരോദ്വഹനത്തിലാണ് ചാനു ഇന്ത്യയ്‌ക്ക് വേണ്ടി വെള്ളി നേടിയത്

‌ടോക്യോ : രാജ്യത്തെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് ഒളിമ്പിക്സ് വെള്ളിമെഡൽ ജേതാവ് മീരാഭായ് ചാനു. നൂറുകോടി പേരുടെ പ്രാർത്ഥനയ്‌ക്ക് നന്ദി . മെഡൽ രാജ്യത്തിനു സമർപ്പിക്കുന്നുവെന്നും മീരാഭായ് ചാനു പറഞ്ഞു.

സ്വപ്നം യാഥാർത്ഥ്യമായെന്നും മീരാഭായ് ചാനു പറഞ്ഞു. ഈ യാത്രയ്‌ക്ക് തനിക്ക് ഊർജ്ജം നൽകിയ പ്രാർത്ഥനകൾക്ക് നന്ദി പറയുന്നതായും ചാനു വ്യക്തമാക്കി. തന്നെ വിശ്വസിച്ച് ഒരുപാട് ത്യാഗമനുഷ്ഠിച്ച അമ്മയേയും കുടുംബത്തേയും ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നുവെന്നും ചാനു കൂട്ടിച്ചേർത്തു. കേന്ദ്രസർക്കാരിനും കായിക വകുപ്പിനും വിവിധ കായിക സ്ഥാപനങ്ങൾക്കും നന്ദിയറിയിച്ച ചാനു കോച്ച് വിജയ് ശർമ്മയ്‌ക്കും പ്രത്യേക നന്ദി രേഖപ്പെടുത്തി.

Read Also : ‘വിജയ് ദേവർകൊണ്ടയെ പെണ്ണുങ്ങൾ കണ്ടാൽ കടിച്ച് പറിച്ച് തിന്നും’: നടൻ ഷിജു

49 കിലോഗ്രാം ഭാരോദ്വഹനത്തിലാണ് ചാനു ഇന്ത്യയ്‌ക്ക് വേണ്ടി വെള്ളി നേടിയത്. റെയിൽവേയുടെ താരമായ ചാനു ഇന്ത്യയ്‌ക്ക് വേണ്ടി കോമൺവെൽത്ത് ഗെയിംസിലും ലോക ചാമ്പ്യൻഷിപ്പിലും സ്വർണമെഡലുകൾ നേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button