ന്യൂഡല്‍ഹി: ഒളിംപിക്സിൽ തകർപ്പൻ നേട്ടമാണ് ഇന്ത്യ കൈവരിച്ചത്. ഒളിംപിക്സിൽ ഒരു സ്വര്‍ണമടക്കം ഏഴു മെഡലുകളാണ് ഇന്ത്യ നേടിയത്. മെഡല്‍ പട്ടികയില്‍ 47ആമത് സ്ഥാനത്ത് എത്തുക എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ വലിയൊരു നേട്ടമാണ്.
Read Also : ചരിത്രത്തില്‍ ആദ്യം : യുഎന്‍ സുരക്ഷാ കൗണ്‍സിലിന് അധ്യക്ഷനായി പ്രധാനമന്ത്രി നരേന്ദ്രമോദി
അത്‌ലറ്റിക്‌സിലെ ചരിത്ര സ്വര്‍ണം ഉള്‍പ്പെടെ ഏഴ് മെഡലുകളാണ് ഇത്തവണ ഇന്ത്യ നേടിയത്. ലണ്ടന്‍ ഒളിംപിക്‌സിലെ ആറ് മെഡല്‍ എന്ന നേട്ടമാണ് പഴംങ്കഥയായത്. ഇന്ത്യയുടെ ഇത്തവണത്തെ മെഡലുകള്‍: 1. പുരുഷ വിഭാഗം ജാവ്‌ലിന്‍ ത്രോയില്‍ നീരജ് ചോപ്രാ-സ്വര്‍ണം, 2. വെയ്റ്റ്‌ലിഫ്റ്റിങില്‍ വനിതാ വിഭാഗം മീരാഭായ് ചാനു-വെള്ളി. 3. ബാഡ്മിന്റണ്‍ വനിതാ വിഭാഗം-പി വി സിന്ധു-വെങ്കലം. 4. ബോക്‌സിങ് വനിതാ വിഭാഗം ലവ്‌ലിനാ-വെങ്കലം. 5.പുരുഷ വിഭാഗം ഹോക്കി-വെങ്കലം. 6. ഗുസ്തി പുരുഷവിഭാഗം-രവി ദാഹിയ. 7.ഗുസ്തി പുരുഷ വിഭാഗം ബജ്‌റഗ് പൂനിയ-വെങ്കലം.
അതേസമയം എന്തിനും ഇന്ത്യയോട് മത്സരിക്കാന്‍ ശ്രമിക്കുന്ന പാകിസ്ഥാന്‍ ഇത്തവണത്തെ ഒളിംപിക്സിൽ തകർന്ന് തരിപ്പണമാകുകയാണ് ചെയ്തത്. സിറിയ പോലും ഒരു വെങ്കല മെഡലിലൂടെ തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചു എന്നിടത്താണ് പാകിസ്ഥാന്റെ ദയനീയാവസ്ഥ വെളിവാകുന്നത്. പാകിസ്ഥാനോടൊപ്പം ശ്രീലങ്ക, നേപ്പാള്‍, ബംഗ്ളാദേശ് തുടങ്ങിയ രാജ്യങ്ങള്‍ക്കും ടോക്കിയോയില്‍ മെഡല്‍ നേടാന്‍ ആയില്ല.
Post Your Comments