Latest NewsIndiaNewsInternationalUK

കോമൺവെൽത്ത് ഗെയിംസ് 2022: ഭാരോദ്വഹന താരം മീരാഭായ് ചാനു സ്വർണം നേടി

ലണ്ടൻ: 2022 കോമൺ‌വെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ പ്രധാന മെഡൽ പ്രതീക്ഷകളിലൊരാളായ മീരാഭായ് ചാനു, ശനിയാഴ്ച ബർമിംഗ്ഹാമിൽ നടന്ന വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തിൽ ഒന്നാമതെത്തി. ഇതോടെ 2022 ലെ കോമൺ‌വെൽത്ത് ഗെയിംസിൽ രാജ്യത്തിന്റെ ആദ്യ സ്വർണ്ണ മെഡൽ ഉറപ്പിച്ചു.

ഇതോടെ മീരാഭായ് തന്റെ കോമൺ‌വെൽത്ത് ഗെയിംസ് കിരീടം നിലനിർത്തുകയും 201 കിലോ ഉയർത്തി കോമൺ‌വെൽത്ത് ഗെയിംസിന്റെ ഭാരോദ്വഹന റെക്കോർഡ് തകർക്കുകയും ചെയ്തു. 2018ൽ ഗോൾഡ്‌കോസ്റ്റിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ചാനു സ്വർണം നേടുകയും സ്‌നാച്ച് റൗണ്ടിലെ രണ്ടാം ശ്രമത്തിൽ തന്റെ അടുത്ത എതിരാളിയെക്കാൾ 12 കിലോഗ്രാം ലീഡ് നേടുകയും ചെയ്തു.

ജാര്‍ഖണ്ഡില്‍ നിന്നുള്ള മൂന്ന് കോണ്‍ഗ്രസ് എം.എൽ.എമാര്‍ കള്ളപ്പണവുമായി പിടിയില്‍

ഈ വർഷത്തെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മൂന്നാം മെ‍ഡൽ നേട്ടമാണിത്
84 കിലോ ഉയർത്തിയാണ് ചാനു തുടങ്ങിയത്, പിന്നീട് സ്നാച്ചിൽ പുതിയ കോമൺവെൽത്ത് ഗെയിംസ് റെക്കോർഡ് സൃഷ്ടിച്ചു. എന്നാൽ 90 കിലോയിൽ പരാജയപ്പെട്ടു. ക്ലീൻ ആൻഡ് ജെർക്കിൽ 109 കിലോ ലിഫ്റ്റിൽ തുടങ്ങിയ ചാനു പിന്നീട് അത് 113 കിലോയാക്കി. എന്നാൽ, അവസാന ശ്രമത്തിൽ 115 കിലോ ഉയർത്തുന്നതിൽ പരാജയപ്പെട്ടു, അങ്ങനെ 201 കിലോഗ്രാം എന്ന പുതിയ കോമൺ‌വെൽത്ത് ഗെയിംസ് റെക്കോർഡ് സ്ഥാപിക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button