Latest NewsKeralaCinemaMollywoodNewsEntertainment

‘വിജയ് ദേവർകൊണ്ടയെ പെണ്ണുങ്ങൾ കണ്ടാൽ കടിച്ച് പറിച്ച് തിന്നും’: നടൻ ഷിജു

ചെന്നൈ: തെലുങ്ക് സിനിമയും ആരാധകരും തന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്ന് നടൻ ഷിജു. വിജയ് ദേവർകൊണ്ടയ്‌ക്കൊപ്പം അഭിനയിച്ച അനുഭവങ്ങളും താരം ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നുണ്ട്. അർജുന് റെഡ്ഢി എന്ന സിനിമ ഇറങ്ങുന്നതിനു മുൻപ് ആണ് ടാക്സി വാല എന്ന ചിത്രം തുടങ്ങിയതെന്നും ആ സമയം താരതത്തിനു അധികം മാർക്കറ്റിങ് ഉണ്ടായിരുന്നില്ലെന്നും ഷിജു പറയുന്നു.

‘ടാക്സി വാല എന്ന ചിത്രത്തിന്റെ സമയത്ത് വിജയ് ദേവർകൊണ്ടയ്‌ക്കൊപ്പം സിനിമ ചെയ്യാൻ ഒരു നടിമാരും തയ്യാറായിരുന്നില്ല. ആ സമയത്ത് മാർക്കറ്റ് ഉണ്ടായിരുന്നില്ല. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ സമയത്താണ് അർജുൻ റെഡ്ഢി ഇറങ്ങുന്നത്. പടം ഹിറ്റായ ശേഷവും അർജുന് മാറ്റമൊന്നും ഉണ്ടായിട്ടില്ല. എന്നാൽ, ആ സിനിമയ്ക്ക് ശേഷം അവനെ പുറത്ത് പെണ്ണുങ്ങൾ കണ്ടാൽ കടിച്ച് പറിച്ച് തിന്നുന്ന അവസ്ഥ ആയി പോയി. അവന്റെ ഹാർഡ് വർക്കിന്റെ ഫലമാണത്. അർജുന് റെഡ്ഢിക്ക് മുൻപുള്ള അവസ്ഥയും അതിനു ശേഷമുള്ള അവന്റെ വളർച്ചയും വളരെ വലുതാണ്’, ഷിജു പറയുന്നു.

Also Read:അഫ്ഗാൻ സൈന്യത്തിന്റെ തിരിച്ചടി: വ്യോമാക്രമണത്തിൽ പാക്ക് പിന്തുണയുള്ള 30 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

‘ദളപതി വിജയ്ക്കൊപ്പം ഒരു പടം ചെയ്യേണ്ടതായിരുന്നു. എന്നാല്‍ അത് മിസായി. മിസായെന്ന് പറയുന്നത് ശരിയല്ല. വിജയ് അതില്‍ നെഗറ്റീവ് ഷേഡുളള കഥാപാത്രമാണ്. ശെല്‍വ ഡയറക്ട് ചെയ്ത പടമാണത്. വിജയ് കേറി വരുന്ന സമയമാണ് അന്ന്. കാതലുക്കു മര്യാദ ഒക്കെ ഹിറ്റായ ശേഷം വന്ന ചിത്രം. സിനിമയിലേക്ക് എന്നെ തിരഞ്ഞെടുത്തു. എന്നെ കാണണമെന്ന് വിജയ് പറഞ്ഞത് പ്രകാരം അദ്ദേഹത്തിന്റെ ഓഫീസിലെത്തി. അങ്ങനെ വിജയ് വന്നു. പരസ്പരം നോക്കി. വിജയ് എന്നെ അടിമുടി ഒന്ന് നോക്കി. എന്നിട്ട് അകത്തേക്ക് കയറിപോയി. ഒപ്പം അഭിനയിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു’, നടൻ വെളിപ്പെടുത്തുന്നു.

ആ ഫിഗറിനൊപ്പം താന്‍ ചെയ്താല്‍ അത് മൊത്തത്തില്‍ നെഗറ്റീവായി പോകും എന്നായിരുന്നു വിജയ് പറഞ്ഞതെന്ന് താരം പറയുന്നു. എങ്ങനെ സിനിമ ചെയ്യണം, ആരെ തിരഞ്ഞെടുക്കണം എന്നതൊക്കെ വളരെ ശ്രദ്ധയോടെയാണ് വിജയ് ചെയ്തിരുന്നതെന്നും അത് പുള്ളിയുടെ ഒരു ബിസിനസ് ആണെന്നും ഷിജു പറയുന്നു. അങ്ങനെയൊക്കെ ശ്രദ്ധിച്ചത് കൊണ്ടാണ് പുളളി ഇപ്പോഴും സൂപ്പര്‍സ്റ്റാറായിട്ട് നില്‍ക്കുന്നത് എന്ന് കൂടെ താരം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button