ശ്രീനഗര്‍ : ജമ്മു കശ്മീര്‍ പൊലീസ് വെടിവെച്ചു വീഴ്ത്തിയ മാരക സ്‌ഫോടക വസ്തുക്കളടങ്ങിയ ഡ്രോണില്‍ അതിനൂതന സംവിധാനങ്ങളെന്ന് റിപ്പോര്‍ട്ട്. നിര്‍ദ്ദിഷ്ട പ്രദേശത്ത് കൃത്യമായി സ്‌ഫോടക വസ്തുക്കള്‍ നിക്ഷേപിക്കാന്‍ സാധിക്കുന്ന രണ്ട് ജിപിഎസ് ഘടിപ്പിച്ച ഹെക്‌സാകോപ്റ്റര്‍ ഡ്രോണാണിത്. ദൗത്യം നിറവേറ്റിയ ശേഷം തിരികെ പോകാന്‍ ഓട്ടോമാറ്റിക് ഹോം റിട്ടേണ്‍ സംവിധാനവും ഡ്രോണിലുണ്ടെന്ന് കണ്ടെത്തി.
ഡ്രോണ്‍ പ്രവര്‍ത്തിക്കുന്നത് ഹോങ്ക് കോങ് ഹെക്‌സ് ടെക്‌നോളജി കണ്‍ട്രോളറിലാണ്.
20 കിലോഗ്രാം ഭാരമുള്ള ഡ്രോണിന് 6 കിലോഗ്രാം ഭാരം വഹിച്ച് പറക്കാനാകും. ഇതിന്റെ എയര്‍ഫ്രെയ്മിനും ബാറ്ററിക്കും 10 കിലോഗ്രാം വീതമാണ് ഭാരം. 900-930 MHz ഫ്രീക്വന്‍സിയിലാണ് പ്രവര്‍ത്തനം. 20 കിലോമീറ്ററാണ് ദൂരപരിധി. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ ഡ്രോണിന് സഞ്ചരിക്കാനാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഏഴ്-എട്ട് കിലോമീറ്ററോളം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്ന ഡ്രോണ്‍ വെള്ളിയാഴ്ചാണ് ജമ്മു കശ്മീര്‍ പൊലീസ് വെടിവെച്ചു വീഴ്ത്തിയത്. അഞ്ചു കിലോഗ്രാം ഭാരമുള്ള സ്‌ഫോടക വസ്തുക്കളാണ് ഡ്രോണില്‍ നിന്ന് പോലീസ് കണ്ടെടുത്തിരുന്നത്.
Post Your Comments