KeralaNattuvarthaLatest NewsNewsIndia

സങ്കടം സഹിക്കാനാവാതെ ട്രാൻസ്‌ജെൻഡർ അനന്യയുടെ പങ്കാളി ജിജു ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: ചികിത്സാപ്പിഴവ് മൂലം ആത്മഹത്യ ചെയ്ത ട്രാൻസ്‌ജെൻഡർ അനന്യയുടെ പങ്കാളിയും ആത്മഹത്യ ചെയ്തു. തൂങ്ങി മരിച്ച നിലയിലാണ് ജിജുവിനെ കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അനന്യയുടെ മരണത്തിൽ വലിയ പ്രതിഷേധമാണ് സംസ്ഥാനത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ചികിൽസിച്ച ഡോക്ടർക്കെതിരെയും, ആശുപത്രികൾക്കെതിരെയും നടപടി വേണമെന്ന കടുത്ത നിലപാടുമായി അനന്യയുടെ സുഹൃത്തുക്കൾ രംഗത്തുണ്ട്.

Also Read:നാട്ടിലേയ്ക്ക് വരാനിരുന്ന യുവദമ്പതികള്‍ മരിച്ച നിലയില്‍ : മരണത്തില്‍ ദുരൂഹത

പങ്കാളിയുടെ മരണം കൂടി രേഖപ്പെടുത്തുന്നതോടെ നിലവിലെ പ്രതിഷേധങ്ങൾ ശക്തിപ്പെടാനാണ് സാധ്യത. കഴിഞ്ഞ ദിവസമാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ആയിരുന്ന അനന്യ കുമാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. അതേസമയം, ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രിയുടെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button