Latest NewsKerala

ട്രാൻസ്ജെന്‍ററിന്റെ മരണത്തിൽ ദുരൂഹത: പങ്കാളിയെ കണ്ടെത്താനുള്ള ശ്രമത്തില്‍ പൊലീസ്

കൊച്ചി: കൊച്ചിയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ്ജെന്‍റര്‍ യുവതിയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. കൊച്ചി കളമശ്ശേരി മെഡിക്കൽ കോളേജിലാണ് പോസ്റ്റുമോർട്ടം നടപടികൾ. നടിയും മോഡലുമായ ഷെറിൻ സെലിൻ മാത്യുവിന്‍റെ മരണം ആത്മഹത്യയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

എന്നാൽ, ഷെറിന് പങ്കാളിയുമായി ചില തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നാണ് സൂഹൃത്തുക്കൾ നൽകുന്ന സൂചന. കുറച്ച് ദിവസങ്ങളായി ഷെറിൻ മാനസികമായി വിഷമത്തിലായിരുന്നു. സുഹൃത്തുക്കളാണ് ഇക്കാര്യം മാധ്യമങ്ങൾക്കു മുമ്പിൽ വെളിപ്പെടുത്തിയത്. ഷെറിൻ അവസാനമായി ആരെയാണ് വിളിച്ചത് എന്നതിൽ വ്യക്തതയില്ല. ഹോർമോൺ ടാബ്ലറ്റുകൾ കഴിച്ചതിന്റെ അവശിഷ്ടങ്ങൾ മുറിയിലുണ്ടായിരുന്നതായും സുഹൃത്തുക്കൾ പറഞ്ഞു. ഷെറിന്‍റെ പങ്കാളിയെ കണ്ടെത്താനുള്ള ശ്രമം പൊലീസ് നടത്തുന്നുണ്ട്.

കൊച്ചി ചക്കരപ്പറമ്പിലെ ലോഡ്ജിൽ ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് ഷെറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയാണ്. വർഷങ്ങളായി കൊച്ചിയിലാണ് താമസം. സുഹൃത്തുമായി ഇവർക്ക് ചെറിയ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇതിന്റെ മാനസിക വിഷമത്തിലായിരുന്നു നടി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button