
മുംബൈ : യുവദമ്പതികളെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മുംബൈയിലാണ് സംഭവം. തിരുവനന്തപുരം സ്വദേശികളാണ് മരിച്ചത്. നാലാഞ്ചിറ ഓള്‍ഡ് പോസ്റ്റ് ഓഫിസ് ലെയിന്‍ മൈത്രിയില്‍ അജയകുമാര്‍ (34), ഭാര്യ തക്കല സ്വദേശി സുജ (30) എന്നിവരാണ് മരണത്തിന് കീഴടങ്ങിയത്. ഈ ഓണത്തിന് നാട്ടില്‍ വരാനിരിക്കുകയായിരുന്നു ഇരുവരും. കഴിഞ്ഞ നവംബറിലായിരുന്നു ദമ്പതികളുടെ വിവാഹം കഴിഞ്ഞത്.
രണ്ടു തവണ കൊവിഡ് ബാധിച്ച അജയകുമാറിന് കാഴ്ച മങ്ങുകയും ഭാര്യ സുജയ്ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. ഇതോടെ ഇവര്‍ നിരാശരായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ നവംബറിലായിരുന്നു വിവാഹം. അജയകുമാര്‍ സോന്‍ഡ എന്ന സ്വകാര്യസ്ഥാപനത്തിലും സുജ ബാങ്ക് ഓഫ് ഇന്ത്യയിലുമാണ് ജോലി ചെയ്തിരുന്നത്.
ഇരുവരുടേയും മൃതദേഹങ്ങള്‍ മുംബൈയില്‍ നിന്ന് ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തിച്ചു. സുജയുടെ ബന്ധുക്കളുടെ ആവശ്യപ്രകാരം നോര്‍ക്കയുടെ ആംബുലന്‍സില്‍ സ്വദേശമായ കാരക്കോണത്തേക്ക് മൃതദേഹം എത്തിച്ചു. അജയകുമാറിന്റെ മൃതദേഹം തിരുവനന്തപുരം നാലഞ്ചിറയിലേക്കും കൊണ്ടുപോയി.
.
Post Your Comments