ThiruvananthapuramKottayamThrissurKozhikodeKeralaLatest NewsNews

പ്രതിദിന രോഗികളുടെ എണ്ണവും ടിപിആറും ഉയര്‍ന്ന നിലയില്‍: തിരുവനന്തപുരം ഉള്‍പ്പെടെ നാല് ജില്ലകളില്‍ കര്‍ശന നിയന്ത്രണം

വിവാഹം, മരണാനന്തര ചടങ്ങുകള്‍, മതപരമായ ചടങ്ങുകള്‍ എന്നിവയില്‍ 50 പേര്‍ക്ക് പങ്കെടുക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണവും ടിപിആറും ഉയര്‍ന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ഉള്‍പ്പെടെ നാല് ജില്ലകളില്‍ കര്‍ശന നിയന്ത്രണം. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് ജില്ലാ ഭരണകൂടങ്ങള്‍ നിയന്ത്രണം ശക്തമാക്കിയത്. സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികള്‍ക്ക് പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. വിവാഹം, മരണാനന്തര ചടങ്ങുകള്‍, മതപരമായ ചടങ്ങുകള്‍ എന്നിവയില്‍ 50 പേര്‍ക്ക് പങ്കെടുക്കാം.

Read Also : കേരളത്തില്‍ ഒമിക്രോണ്‍ സമൂഹവ്യാപനമെന്ന് വിദഗ്ധര്‍: രോഗംബാധിച്ചവരില്‍ 58ശതമാനവും 2 ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കിയവര്‍

മതപരമായ ആഘോഷങ്ങള്‍ പൊതുജന പങ്കാളിത്തം ഇല്ലാതെ ആചാരപരമായ ചടങ്ങ് മാത്രമായി പരിമിതപ്പെടുത്തണം. പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളും നടത്തുന്ന യോഗങ്ങളും പരിപാടികളും ചടങ്ങുകളും ഓണ്‍ലൈനാക്കണം. ഹോട്ടലുകളില്‍ 50 ശതമാനം ഇരിപ്പിടങ്ങള്‍ മാത്രം അനുവദിക്കും. ടി.പി.ആര്‍ നിരക്ക് 30 ശതമാനത്തിന് മുകളില്‍ എത്തിയ സാഹചര്യത്തില്‍ ജില്ലകളിലെ ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. ബസുകളില്‍ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല. ജനുവരി 21 മുതല്‍ രണ്ടാഴ്ചത്തേക്ക് ഒമ്പതാം ക്ലാസ് വരെയുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്.

ടി.പി.ആര്‍ 48 ശതമാനമായ തിരുവനന്തപുരത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ പ്രത്യേക അവലോകന യോഗം തീരുമാനിച്ചിട്ടുണ്ട്. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി. സര്‍ക്കാരിന്റെ എല്ലാ പരിപാടികളും മാറ്റിയിട്ടുണ്ട്. മാളുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button