തിരുവനന്തപുരം : ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയം ഉള്‍പ്പെടെ ഒരു ആനുകൂല്യത്തിന്റെ പേരിലും വിവാദമുണ്ടാക്കുന്നത് ശരിയല്ലെന്ന് പാളയം ഇമാം വി.പി. സുഹൈബ് മൗലവി. ഇത്തരം ചര്‍ച്ചകള്‍ നാടിന്റെ മതസൗഹാര്‍ദത്തിനും സാഹോദര്യത്തിനും വെല്ലുവിളിയാണെന്നും ഇമാം തന്റെ ബക്രീദ് സന്ദേശത്തില്‍ പറഞ്ഞു.
സ്‌കോളര്‍ഷിപ്പ് വിവാദത്തിന്റെ പേരില്‍ ഒരു പ്രത്യേക സമുദായത്തിന് ലഭിച്ചിരുന്ന ആനൂകൂല്യം സര്‍ക്കാര്‍ ഇല്ലാതാക്കിയെന്ന് മുസ്ലീം ലീഗ് ഉള്‍പ്പെടെ ആരോപിക്കുമ്പോഴാണ് ഇമാമിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.
Read Also : രാജ്യത്ത് കോവിഡ് കേസുകളില്‍ പകുതിയോളം കേരളത്തില്‍ : മൂന്ന് ജില്ലകളിൽ പ്രതിദിന കേസുകള്‍ കൂടുതല്‍
സ്ത്രീധനത്തിനെതിരെയും അദ്ദേഹം പ്രതികരിച്ചു. സ്ത്രീധനത്തിന്റെ പേരില്‍ വലിയ സാമൂഹ്യപ്രശ്‌നങ്ങള്‍ നടക്കുന്ന കാലഘട്ടമാണെന്നും ഇത്തരം സാമൂഹ്യ ദുരാചാരങ്ങള്‍ക്കെതിരേ മുന്നോട്ടുവരാന്‍ ചെറുപ്പക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധനം വാങ്ങി വിവാഹം കഴിക്കില്ലെന്ന തീരുമാനമെടുക്കണമെന്നും അദ്ദേഹം യുവാക്കളോട് ആഹ്വാനം ചെയ്തു.
Post Your Comments