Latest NewsKeralaNews

ഏക സിവില്‍ കോഡ് മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധം, അത് സ്വാതന്ത്ര്യത്തെ ഹനിക്കുന്നു: പാളയം ഇമാം വി പി സുഹൈബ് മൗലവി

 

തിരുവനന്തപുരം: ഏക സിവില്‍ കോഡ് മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവി. ഏക സിവില്‍ കോഡ് ബഹുസ്വരതക്ക് വെല്ലുവിളിയാണ്. ഏക സിവില്‍ കോഡ് ഭരണ ഘടന നല്‍കുന്ന സ്വാതന്ത്രത്തെ ഹനിക്കുന്നുവെന്നും പാളയം ഇമാം പ്രതികരിച്ചു. ഏക സിവില്‍ കോഡില്‍ നിന്ന് കേന്ദ്രം പിന്മാറണമെന്നും പാളയം ഇമാം ആവശ്യപ്പെട്ടു.

Read Also: പട്ടാമ്പിയിൽ വാടക വീട്ടിൽ സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി

ഏക സിവില്‍ കോഡിനെ ശക്തിയുക്തം എതിര്‍ക്കുമെന്ന് മുസ്‌ലിം ലീഗ് നേതാക്കള്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ബിജെപി തെരഞ്ഞെടുപ്പ് കാലത്ത് അജണ്ട സെറ്റ് ചെയ്യുന്നുവെന്ന് വിമര്‍ശിച്ച മുസ്‌ലിം ലീഗ്, ഏക സിവില്‍ കോഡിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് വ്യക്തമാക്കി. നടപ്പാക്കിയാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍ക്കുന്നു. ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരിക്കലും ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ പറ്റില്ല. യഥാര്‍ഥ പ്രശ്‌നത്തില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും പ്രതിപക്ഷ ഐക്യം പ്രധാനമന്ത്രി ഭയപ്പെടുന്നുവെന്നും മുസ്‌ലിം ലീഗ് കുറ്റപ്പെടുത്തി.

ഏക സിവില്‍ കോഡിലേക്ക് രാജ്യം നീങ്ങുമെന്ന ശക്തമായ സൂചന പ്രധാനമന്ത്രി നല്‍കിയതിന് പിന്നാലെ കടുത്ത എതിര്‍പ്പുമായി മുസ്ലീം വ്യക്തി നിയമ ബോര്‍ഡും രംഗത്തെത്തി. നിയമകമ്മീഷന് മുന്നില്‍ വിയോജിപ്പ് അറിയിക്കാന്‍ ബോര്‍ഡിന്റെ അടിയന്തര യോഗം തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button