KeralaLatest NewsNews

കുപ്രചാരണങ്ങളില്‍ വഞ്ചിതരാകരുത്, കേരള സ്റ്റോറി വസ്തുതാ വിരുദ്ധം: പാളയം ഇമാം

കൊച്ചി: മതേതര സര്‍ക്കാരിനെ തിരഞ്ഞെടുക്കാന്‍ വേണ്ടിയാകണം വോട്ട് ചെയ്യേണ്ടതെന്ന് പെരുന്നാള്‍ ദിനത്തില്‍ ഓര്‍മ്മപ്പെടുത്തലുമായി പാളയം ഇമാം വി.പി സുഹൈബ് മൗലവി.

Read Also: പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയതെന്ന പേരില്‍ പ്രചരിക്കുന്ന വിദ്വേഷപരമായ പാഠഭാഗം വ്യാജം: മന്ത്രി വി ശിവന്‍കുട്ടി

‘രാജ്യത്ത് മുസ്ലീം വിരുദ്ധ അജണ്ടകള്‍ നടക്കുന്നുണ്ട്. ഒരു സമുദായത്തെ മാത്രം മാറ്റി നിര്‍ത്തി പൗരത്വം നടപ്പാക്കുന്ന രീതി കേട്ടുകേള്‍വി ഇല്ലാത്തതാണ്. അടിസ്ഥാനമൂല്യങ്ങള്‍ കാറ്റില്‍ പറത്തുകയാണ്. ഗ്യാന്‍വാപിയില്‍ അടക്കം കയ്യേറ്റം നടക്കുന്നുവെന്നും എങ്ങും ബഹുസ്വരത ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പാളയം ഇമാം കൂട്ടിച്ചേര്‍ത്തു. കേരള സ്റ്റോറി പൂര്‍ണമായും വസ്തുതാവിരുദ്ധമാണ്. ഇത്തരം കുപ്രചാരണങ്ങളില്‍ വഞ്ചിതരാകരുത്. കള്ളം പ്രചരിക്കുന്നവരുടെ കൈയ്യിലെ ഉപകരണമായി മാറരുത്’, സിനിമ പ്രദര്‍ശിപ്പിക്കുന്നവരോട് പാളയം ഇമാം പറഞ്ഞു. ഇടുക്കി രൂപത പള്ളികളില്‍ ദ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതിനോടുള്ള ഇമാമിന്റെ പ്രതികരണമായിരുന്നു ഇത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button