തിരുവനന്തപുരം: സംസ്ഥാനത്ത് നിരന്തരമായി അരങ്ങേറുന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ പ്രതികരിച്ചു പാളയം ഇമാം. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അന്ത്യമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. അക്രമം ആരുചെയ്താലും തെറ്റാണെന്നും, പ്രതികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ആയുധങ്ങള്‍ കൊണ്ടല്ല, ആശയങ്ങള്‍ കൊണ്ടാണ് പരസ്പരം സംവദിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നടന്ന കൊലപാതകങ്ങളുടെ പ്രത്യാഘാതം മറ്റ് നാടുകളിലേക്ക് പടരാതിരിക്കാന്‍ പൊലീസ് അടക്കമുള്ള സംവിധാനങ്ങള്‍ ശ്രദ്ധിക്കണമെന്നും, വർഗീയമായ ഭിന്നിപ്പുകൾക്ക് കേരളം മറുപടി നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്ഐആർ. എസ്ഡിപിഐ നേതാവ് സുബൈര്‍ കൊല്ലപ്പെട്ടതിലുള്ള വൈരാഗ്യമാണ് ശ്രീനിവാസന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് എഫ്ഐആറിൽ വ്യക്തമാക്കുന്നത്.
Post Your Comments