തിരുവനന്തപുരം: വിദ്വേഷ പരാമർശം നടത്തിയ പി സി ജോർജ് കേരള സമൂഹത്തോട് മാപ്പ് പറയണമെന്ന് പാളയം ഇമാം. വര്ഗീയപ്രസംഗകരെ ഒറ്റപ്പെടുത്തണമെന്നും, അവർ ഏത് മത, രാഷ്ട്രീയത്തില്‍പ്പെട്ടവരാണെങ്കിലും അതിനു മടി കാണിക്കരുതെന്നും ഇമാം പറഞ്ഞു.
Also Read:പൊന്നാനിയിൽ ടൂറിസ്റ്റ് ബോട്ട് കടലിൽ മുങ്ങി
‘പി സി ജോര്‍ജ് സമൂഹത്തോട് മാപ്പ് പറയണം. മതേതരത്വം തകര്‍ത്ത് കലാപത്തിന് ശ്രമിച്ചാല്‍ നേരിടണം. കലാപ അന്തരീക്ഷം കെടുത്താന്‍ വിശ്വാസിക്ക് ഉത്തരവാദിത്തമുണ്ട്. നാടിന്‍റെ ഒരുമയെ തകര്‍ക്കാന്‍ ഒരു ശക്തിക്കും കഴിയില്ല. ആറ്റുകാല്‍ പൊങ്കാല കാലത്ത് പാളയം പള്ളി വിട്ടുനല്‍കാറുണ്ട്. എല്ലാവരും നമ്മുടെ അതിഥികളാണ്. അതാണ് മതേതരത്വത്തിന്‍റെ സൗന്ദര്യം’, പാളയം ഇമാം പറഞ്ഞു.
‘ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ് വിശ്വാസ സമൂഹം. കൊവിഡ് മൂലം ഒത്തു ചേരലുകള്‍ നഷ്ടപ്പെട്ട രണ്ട് വര്‍ഷത്തിന് ശേഷം ഇത്തവണയാണ് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ വിപുലമായി ആഘോഷിക്കുന്നത്. കൊവിഡിന് മുന്‍പുള്ള കാലത്തെ ഓര്‍മ്മിപ്പിക്കും വിധം ആളുകള്‍ പള്ളികളിലേക്ക് മടങ്ങിയെത്തി തുടങ്ങി. പൂര്‍ണ തോതിലായില്ലെങ്കിലും കടകളിലും സാമാന്യം തിരക്കുണ്ട്. എല്ലാവർക്കും കാണാനും ചേര്‍ത്ത് പിടിച്ച് സ്നേഹം പങ്കിടാനും മുന്‍പത്തേക്കാള്‍ ആകുന്നു’, അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments