ഡല്‍ഹി: ഇന്ത്യയില്‍ വാക്‌സിന്‍ വിതരണം അതിവേഗത്തിലാക്കുന്നു. ഇതുവരെ 415 മില്യണ്‍ വാക്‌സിന്‍ ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്തത്. ഇന്നലെ വൈകീട്ട് ഏഴ് മണിവരെയുള്ള കണക്കുകള്‍ അനുസരിച്ച് 415,225,632 വാക്‌സിന്‍ ഡോസുകള്‍ കുത്തിവെച്ചു. ഇതില്‍ ചൊവ്വാഴ്ച മാത്രം 3,179,469 ഡോസുകളാണ് വിതരണം ചെയ്തത്.
Read Also : പൗരത്വ നിയമത്തെ ഹിന്ദു-മുസ്ലീം വിഷയമാക്കാന്‍ ശ്രമം: നിലപാട് വ്യക്തമാക്കി ഡോ.മോഹന്‍ ഭാഗവത്
1,503,713 പേര്‍ വാക്‌സിന്റെ ആദ്യ ഡോസും, 136,257 പേര്‍ വാക്‌സിന്റെ രണ്ടാം ഡോസും സ്വീകരിച്ചു. 18 നും 45 നും ഇടയില്‍ പ്രായമുള്ള 129,252,381 പേര്‍ വാക്‌സിന്റെ ആദ്യ ഡോസും, 5,211,066 പേര്‍ രണ്ടാമത്തെ ഡോസും സ്വീകരിച്ചുവെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments