Latest NewsNewsInternational

ഇന്ത്യയില്‍ ഐഎസിന് വലിയ തോതില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ കഴിയില്ല: യു.എന്‍ റിപ്പോര്‍ട്ട്

ജനീവ: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് ഇന്ത്യയില്‍ വലിയ തോതിലുള്ള ആക്രമണങ്ങള്‍ നടത്താന്‍ കഴിയില്ലെന്ന് യുഎന്‍ റിപ്പോര്‍ട്ട്. എന്നാല്‍ ഐഎസ് ഇന്ത്യയില്‍ പിന്തുണക്കുന്നവരെ ഉപയോഗിച്ച് ഒറ്റപ്പെട്ട ആക്രമണങ്ങള്‍ നടത്താന്‍ ശ്രമിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഐ.എസ്.ഐ.എല്‍ (ദാഇഷ്), അല്‍-ഖ്വയ്ദ , അനുബന്ധ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അനലിറ്റിക്കല്‍ സപ്പോര്‍ട്ട് ആന്‍ഡ് സാങ്ഷന്‍സ് മോണിറ്ററിംഗ് ടീമിന്റെ 35-ാമത് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. പശ്ചിമേഷ്യയില്‍ ഒരു ഖിലാഫത്ത് സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന ഒരു ഭീകര സംഘടനയാണ് ഐഎസ്‌ഐഎല്‍ (ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ദി ലെവന്റ്).

Read Also: കത്തി കാട്ടി ബാങ്കിൽ നിന്ന് പണം കവർന്നത് മലയാളി തന്നെ : ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത ആളാണ് പ്രതിയെന്ന് പോലീസ്

ഇന്ത്യയില്‍ വലിയ തോതിലുള്ള ആക്രമണങ്ങള്‍ നടത്താന്‍ ഐ.എസ്.ഐ.എല്‍ (ഡാഇഷ്) ന് കഴിഞ്ഞില്ല. എന്നിരുന്നാലും, ഇന്ത്യ ആസ്ഥാനമായുള്ള പിന്തുണക്കാര്‍ വഴി ഒറ്റപ്പെട്ട ആക്രമണങ്ങള്‍ക്ക് പ്രേരിപ്പിക്കാന്‍ അവര്‍ ശ്രമിച്ചു. ഐ.എസ്.ഐ.എല്‍ (ഡാഇഷ്) അല്‍-ജൗഹര്‍ മീഡിയ അവരുടെ പ്രസിദ്ധീകരണമായ സെറാത്ത് ഉല്‍-ഹഖിലൂടെ ഇന്ത്യാ വിരുദ്ധ പ്രചരണം തുടര്‍ന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

അഫ്ഗാനിസ്ഥാനില്‍ രണ്ട് ഡസനിലധികം തീവ്രവാദ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍, മേഖലയിലും അതിനപ്പുറത്തും അസ്ഥിരതയ്ക്ക് കാരണമാകുമെന്ന് യുഎന്‍ അംഗരാജ്യങ്ങള്‍ വിലയിരുത്തിയതായും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. അഫ്ഗാനിസ്ഥാനിലെ തീവ്രവാദ സംഘടനകളുടെ സാന്നിധ്യം രാജ്യത്തിന്റെ സ്ഥിരതയ്ക്കും മധ്യേഷ്യന്‍അയല്‍രാജ്യങ്ങളുടെ സുരക്ഷയ്ക്കും ഗുരുതരമായ വെല്ലുവിളി ഉയര്‍ത്തുന്നു. ഐഎസ് ഉയര്‍ത്തുന്ന ഭീഷണിയുടെ തീവ്രത ഇപ്പോഴും ആശങ്കാജനകമാണെന്നും പറയുന്നു.

അഫ്ഗാനിസ്ഥാനിലെ സ്ഥിതി ഇപ്പോഴും ആശങ്കാജനകമാണ്, ഐഎസ്‌ഐഎല്‍-കെ (ഇസ്ലാമിക് സ്റ്റേറ്റ് – ഖൊറാസാന്‍ പ്രവിശ്യ) രാജ്യത്തിന് മാത്രമല്ല, മേഖലയ്ക്കും അതിനപ്പുറത്തേക്കും ഭീഷണിയായി തുടരുന്നുവെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് തന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞു. മറ്റ് രാജ്യങ്ങളെ ബാധിക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി അഫ്ഗാനിസ്ഥാന്‍ വീണ്ടും മാറുന്നത് തടയാന്‍ എല്ലാ അംഗരാജ്യങ്ങളും ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button