Latest NewsKeralaNews

ഗുരുവായൂരില്‍ തെരുവ് നായ ആക്രമണം : ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനടക്കം നിരവധി പേർക്ക് പരിക്ക്

തൃശൂര്‍: ഗുരുവായൂരില്‍ തെരുവ് നായ ആക്രമണത്തില്‍ സെക്യൂരിറ്റി ജീവനക്കാരനടക്കം നിരവധി പേർക്ക് പരിക്ക്. കഴിഞ്ഞ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സംഭവം. കി​ഴ​ക്കേ ന​ട​യി​ല്‍ നി​ന്ന ഭ​ക്ത​നെ ക​ടി​ക്കാ​ന്‍ പാ​ഞ്ഞെ​ത്തി​യ തെ​രു​വു​നാ​യ്ക്ക​ളു​ടെ സം​ഘ​ത്തെ ത​ട​യാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് സെക്യൂരിറ്റി ജീവനക്കാരന് ക​ടി​യേ​റ്റ​ത്.

Read Also : ബലിപെരുന്നാള്‍ വിപണി സജീവമായ മാര്‍ക്കറ്റില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് ചാവേറാക്രമണം : 35 മരണം , നിരവധി പേർക്ക് പരിക്ക് 

സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ ചാ​ലി​ശ്ശേ​രി സ്വ​ദേ​ശി കെ.​പി. ഉ​ദ​യ​കു​മാ​റി​ന് (54) ആണ് നായയുടെ ക​ടി​യേ​റ്റ​ത്. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന് പു​റ​മെ പാ​ല​ക്കാ​ട് ആ​ല​ത്തൂ​ര്‍ രാ​ജേ​ഷ് (42), അ​രി​യ​ന്നൂ​ര്‍ കു​ന്ന​ത്തു​ള്ളി അ​നീ​ഷ്‌​കു​മാ​ര്‍ (39) എ​ന്നി​വ​ര്‍​ക്കും ക​ടി​യേ​റ്റു.

ഉ​ദ​യ​കു​മാ​റി​ന് ഇ​ട​തു​കാ​ല്‍ മു​ട്ടി​നു താ​ഴെ ര​ണ്ടി​ട​ത്താ​ണ് ക​ടി​യേ​റ്റ​ത്. ഷൂ​വി​ന്​ മു​ക​ളി​ല്‍ മാ​ന്തി​യ​തി​നാ​ല്‍ വി​ര​ലു​ക​ള്‍ക്കും മു​റി​വു​ണ്ട്. ഇ​ദ്ദേ​ഹ​ത്തെ ആ​ദ്യം ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രു​ന്നി​ല്ലാ​ത്ത​തി​നാ​ല്‍ തൃശൂര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി. കു​ത്തി​വെ​പ്പി​ന് ശേ​ഷം ആ​ശു​പ​ത്രി വി​ട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button