KeralaIndia

ഗുരുവായൂരപ്പന് വഴിപാടായി 311. 5 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ നിവേദ്യക്കിണ്ണം സമർപ്പിച്ച് ചെന്നൈ സ്വദേശി

തൃശൂർ: ഗുരുവായൂരപ്പന് വഴിപാടായി ഭക്തൻ മുന്നൂറ്റിപതിനൊന്നര ഗ്രാം തൂക്കം വരുന്ന സ്വർണ്ണ നിവേദ്യക്കിണ്ണം സമർപ്പിച്ചു. ചെന്നൈ അമ്പത്തൂർ സ്വദേശി എം എസ് പ്രസാദ് എന്ന ഭക്തനാണ് വഴിപാട് സമർപ്പണം നടത്തിയത്. ഗുരുവായൂരപ്പന്റെ സോപാനത്ത് സമർപ്പിച്ച സ്വർണ്ണക്കിണ്ണത്തിന് ഏകദേശം 38.93 പവൻ തൂക്കം വരും. 25 ലക്ഷം രൂപയോളം വിലമതിക്കും.

ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ സ്വർണ്ണക്കിണ്ണം ഏറ്റുവാങ്ങി. ക്ഷേത്രം അസിസ്റ്റന്റ് മാനേജർ കെ കെ സുഭാഷ്, പ്രസാദിന്റെ കുടുംബാംഗങ്ങൾ എന്നിവർ സന്നിഹിതരായി.വ ഴിപാടുകാർക്ക് ഗുരുവായൂരപ്പന് ചാർത്തിയ കളഭം, പട്ട്, കദളിപ്പഴം, തിരുമുടിമാല പഞ്ചസാര എന്നിവ അടങ്ങിയ പ്രസാദങ്ങൾ ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button