തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഡിസംബര്‍ മാസത്തെ ഭണ്ഡാരം എണ്ണലില്‍ 4,98,14,314 രൂപ ലഭിച്ചു. കൂടാതെ ഭണ്ഡാരത്തിൽ നിന്ന് 1.795 കിലോഗ്രാം സ്വര്‍ണവും, 9.980 കിലോഗ്രാം വെള്ളിയും, കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച രണ്ടായിരം രൂപയുടെ 20 നോട്ടുകളും നിരോധിച്ച ആയിരം രൂപയുടെ ആറും അഞ്ഞൂറിന്റെ 38 കറന്‍സിയും ലഭിച്ചു. ഇത്തവണത്തെ എണ്ണല്‍ ചുമതല സി.എസ്.ബി ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു.
കിഴക്കേ നടയിലെ ഇ-ഭണ്ഡാരം വഴി 3.11 ലക്ഷം രൂപയും ക്ഷേത്രം കിഴക്കേ നടയിലെ ഇ – ഭണ്ഡാരം വഴി 3,11,665 രൂപയും ലഭിച്ചു. പടിഞ്ഞാറെ നടയിലെ ഇ – ഭണ്ഡാരം വഴി 44,797 രൂപയും ലഭിച്ചു.
Post Your Comments