Latest NewsNewsIndia

തന്റെ മന:സാക്ഷി സൂക്ഷിപ്പുകാരനായിരുന്ന അധികാരിയെ വേട്ടയാടി മമത, വിവിധ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം

കൊല്‍ക്കത്ത: മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു അധികാരി ബിജെപിയില്‍ ചേര്‍ന്നതു മുതല്‍ അധികാരിയെ പൂട്ടാനൊരുങ്ങി മമത സര്‍ക്കാര്‍. തിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിക്കെതിരായ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതും സുവേന്ദു ആയിരുന്നു. ബിജെപി ഉയര്‍ത്തിയ ശക്തമായ വെല്ലുവിളികളെ മറികടന്ന് മമത ബാനര്‍ജി വീണ്ടും അധികാരത്തിലെത്തിയതോടെ അധികാരിക്കെതിരെ നീക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. വിവിധ കേസുകളിലെ അന്വേഷണത്തിലൂടെയാണ് അധികാരിയെ മമത സര്‍ക്കാര്‍ പ്രതിരോധത്തിലാക്കുന്നത്.

Read Also : യുപിയില്‍ ഇതുവരെ ആരും പരീക്ഷിക്കാത്ത തന്ത്രങ്ങളുമായി ആര്‍എസ്എസ്

സുവേന്ദു അധികാരി മാനേജിങ് ബോര്‍ഡ് അംഗമായിരിക്കുന്ന വിവിധ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ തന്നെയാണ് അദ്ദേഹത്തിന്റെ അംഗരക്ഷകരില്‍ ഒരാളുടെ മരണത്തെക്കുറിച്ച് സംസ്ഥാന ക്രിമിനല്‍ അന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചത്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ (ബിജെപി) ചേര്‍ന്ന അധികാരി ഈസ്റ്റ് മിഡ്നാപൂര്‍ ജില്ലയിലെ നന്ദിഗ്രാം നിയമസഭാ സീറ്റില്‍ മമതാ ബാനര്‍ജിയെ പരാജയപ്പെടുത്തിയിരുന്നു. അധികാരി ചെയര്‍മാനായിരിക്കുന്ന സഹകരണ ബാങ്കുകളിലെ അക്കൗണ്ടുകള്‍ പ്രത്യേകം ഓഡിറ്റ് ചെയ്യേണ്ടെന്ന് കൊല്‍ക്കത്ത ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇത് താത്ക്കാലിക ആശ്വാസം അദ്ദേഹത്തിനും ബിജെപി ക്യാംപിനും നല്‍കിയെങ്കിലും പുതിയ കേസ് തലവേദനയാവുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button