കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും 12 വര്‍ഷം തുടര്‍ന്നുകൊണ്ടിരുന്ന പതിവ് ഇത്തവണയും മമത തെറ്റിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മികച്ച ഇനം മാമ്പഴങ്ങള്‍ അയച്ചുകൊടുത്തുകൊണ്ട് മാമ്പഴ കാലത്തിന്റെ ആശംസകള്‍ അറിയിച്ചു. 12 വര്‍ഷമായി പിന്തുടരുന്ന പതിവാണിത്. ഈ വര്‍ഷവും മുഖ്യമന്ത്രി മമത ബാനര്‍ജി അത് തെറ്റിക്കാതെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് മാമ്പഴങ്ങള്‍ അയച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് മാമ്പഴങ്ങള്‍ അയച്ചതെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.
ഹിംസാഗര്‍, ലക്ഷ്മണഭോഗ്, ഫാസ്ലി എന്നീ ഒന്നാം നമ്പര്‍ ഇനങ്ങള്‍ ഉള്‍പ്പെടെ നാല് കിലോഗ്രാം വിവിധയിനം മാമ്പഴങ്ങള്‍ പ്രധാനമന്ത്രിയുടെ വസതിയായ 7, ലോക് കല്യാണ്‍ മാര്‍ഗ് ന്യൂഡല്‍ഹിയിലേക്ക് അയച്ചു. മനോഹരമായി പൊതിഞ്ഞ സമ്മാനപ്പെട്ടിയിലാണ് മാമ്പഴങ്ങള്‍ അയച്ചതെന്ന് മുഖ്യമന്ത്രിയുടെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മു, ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവര്‍ക്കും മാമ്പഴകാലത്തിന്റെ ആശംസകള്‍ അറിയിച്ചുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments