Latest NewsNewsIndia

സീറ്റ് വിഭജനത്തെ ചൊല്ലി ഇന്ത്യ സഖ്യത്തില്‍ ഭിന്നത

ന്യൂഡല്‍ഹി: സീറ്റ് വിഭജനത്തെ ചൊല്ലി ഇന്ത്യ സഖ്യത്തില്‍ ഭിന്നത. മമതാ ബാനര്‍ജി സംയുക്ത വാര്‍ത്ത സമ്മേളനം ബഹിഷ്‌ക്കരിച്ചു. കൃത്യമായ സമയത്തിനുള്ളില്‍ സംസ്ഥാനങ്ങളില്‍ സീറ്റ് വിഭജനം നടത്തണമെന്ന് മമത ബാനര്‍ജി ആവശ്യപ്പെട്ടു. എന്നാല്‍ മമതയുടെ നിലപാടിനോട് കോണ്‍ഗ്രസടക്കം മൗനം പാലിച്ചു. ആര്‍ജെഡി, സമാജ് വാദി പാര്‍ട്ടികള്‍ മമതയുടെ നിലപാടിനോട് അനുകൂലിച്ചു.

Read Also: ഫ്രൂട്ടിയിൽ കൂടിയ അളവിൽ മദ്യം കലർത്തി കുടിപ്പിച്ചു, ആലുവയിലെ 5 വയസുകാരിയെ കൊന്നത് പീഡനവിവരം പുറത്തറിയാതിരിക്കാൻ

അതേസമയം, പ്രതിപക്ഷ പാര്‍ട്ടികള്‍ രൂപീകരിച്ച ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് (ഇന്ത്യ) സഖ്യത്തെ നയിക്കാന്‍ 14 അംഗ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു. സമിതിക്ക് കണ്‍വീനര്‍ ഇല്ല. ഗാന്ധി കുടുംബത്തില്‍ നിന്ന് അംഗങ്ങളില്ല. ശരദ് പവാറാണ് കമ്മിറ്റിയിലെ മുതിര്‍ന്ന നേതാവ്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് കെ സി വേണുഗോപാലാണ് സമിതിയിലുള്ളത്. തേജസ്വി യാദവും ഒമര്‍ അബ്ദുള്ളയും ഡി രാജയും സമിതിയിലുണ്ട്. സിപിഎം പ്രതിനിധി ആരെന്ന് പിന്നീട് തീരുമാനിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button