Latest NewsNewsIndia

വിവാദ പരാമർശം: മഹുവ മൊയ്‌ത്രയ്‌ക്കെതിരെ പോലീസ് നടപടിയെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് സുവേന്ദു അധികാരി

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്‌ത്രയുടെ കാളി ദേവിയെക്കുറിച്ചുള്ള പരാമർശത്തിൽ പ്രതിഷേധിച്ച് പശ്ചിമ ബംഗാൾ ബി.ജെ.പി നേതാവ് സുവേന്ദു അധികാരി. പത്ത് ദിവസത്തിനകം മഹുവ മൊയ്‌ത്രയ്‌ക്കെതിരെ പോലീസ് നടപടിയെടുത്തില്ലെങ്കിൽ ബി.ജെ.പി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്ന് സുവേന്ദു അധികാരി വ്യക്തമാക്കി.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയ്‌ക്കെതിരെയും അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചു. കൃഷ്ണനഗർ മുൻകാലങ്ങളിൽ നിരവധി രാഷ്ട്രീയ നേതാക്കളെ സൃഷ്ടിച്ചുവെന്നും പ്രീണന രാഷ്ട്രീയം നടത്തുന്ന ഒരു എം.പിയെ മമത ബാനർജി ഈ നാട്ടിൽ നിന്ന് തിരഞ്ഞെടുത്തത് ലജ്ജാകരമാണെന്നും സുവേന്ദു അധികാരി പറഞ്ഞു.

‘ബി.ജെ.പിയെ ഇന്ത്യയിലെ ജനങ്ങൾ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറ്റിയതാണ്, അവർ സായുധ വിപ്ലവം നടത്തി അധികാരത്തിൽ എത്തിയതല്ല’

‘2019ൽ കൃഷ്ണനഗറിൽ നിന്ന് മഹുവ മൊയ്ത്രയ്ക്ക് ധാരാളം ഹിന്ദു വോട്ടുകൾ ലഭിച്ചു, എന്നാൽ ഇപ്പോൾ അവർ, മതേതരത്വത്തിന്റെ പേരിൽ ഹിന്ദു ദൈവങ്ങളെയും ദേവതകളെയും ലക്ഷ്യമിടുന്നു. അവരുടെ പരാമർശത്തിൽ ആളുകൾ രോഷാകുലരാണ്. ഇതിനെതിരെ നടപടിയെടുക്കണം. സനാത ധർമ്മുമായി ബന്ധപ്പെട്ടവർ ഇത് അംഗീകരിക്കുന്നില്ല,’ സുവേന്ദു അധികാരി പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഹിന്ദു വോട്ടർമാർ മമത ബാനർജിയെ പാഠം പഠിപ്പിക്കുമെന്നും സുവേന്ദു അധികാരി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button