കൊൽക്കത്ത: മുഖ്യമന്ത്രി മമത ബാനർജി സഞ്ചരിച്ച വിമാനം ആകാശച്ചുഴിയിൽ അകപ്പെട്ട സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനോട് റിപ്പോർട്ട് തേടി ബംഗാൾ സർക്കാർ. വെള്ളിയാഴ്ച വൈകീട്ട് വാരണാസിയിൽ നിന്ന് കൊൽക്കത്തയിലേക്ക് മടങ്ങുമ്പോൾ മമത സഞ്ചരിച്ച വിമാനം ആകാശച്ചുഴിയിൽപ്പെടുകയായിരുന്നു.
വിമാനത്തിന്റെ റൂട്ടിന് മുൻകൂർ അനുമതി ലഭിച്ചിരുന്നോ എന്ന കാര്യമാണ് സംസ്ഥാന സർക്കാർ ജിസിഡിഎയിൽ നിന്ന് തേടിയത്. അതേസമയം, സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ജിസിഡിഎ വ്യക്തമാക്കി.
നാറ്റോയെ വെല്ലുവിളിച്ച് പുടിൻ: നോ ഫ്ളൈറ്റ് സോൺ പ്രഖ്യാപിച്ചാൽ നേർക്കു നേർ യുദ്ധം
മമതാ ബാനർജി സഞ്ചരിച്ച ചാർട്ടേഡ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് ശക്തമായി കുലുങ്ങുകയായിരുന്നു. സംഭവത്തിൽ മമതാ ബാനർജിയുടെ മുതുകിന് പരിക്കേറ്റു. പരമാവധി 19 പേരെ വഹിക്കാൻ ശേഷിയുള്ള 10.3 ടൺ ഭാരം കുറഞ്ഞ വിമാനമായ ദസാൾട്ട് ഫാൽക്കൺ 2000 എന്ന വിമാനത്തിലാണ് മമത യാത്ര ചെയ്തതിരുന്നത്.
സംസ്ഥാന സർക്കാർ മുഖ്യമന്ത്രിക്കായി വാടകയ്ക്കെടുത്ത ഫാൽക്കൺ വിമാനം ആകാശച്ചുഴിയിൽപ്പെട്ട സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു. നടന്ന സംഭവം ഗുരുതരമാണെന്നും മുഖ്യമന്ത്രിക്ക് ഭീഷണിയുണ്ടെന്നും തൃണമൂൽ കോൺഗ്രസ് ദേശീയ വക്താവും രാജ്യസഭാ എംപിയുമായ സുഖേന്ദു ശേഖർ റോയ് ആരോപിച്ചു.
Post Your Comments