Latest NewsIndiaNews

ബി.ജെ.പിയുടെ പീഡനം സഹിക്കവയ്യാതെ പലരും രാജ്യം വിട്ടു പോയി: മമത ബാനർജി

ന്യൂഡൽഹി: ബി.ജെ.പിയുടെ പീഡനം സഹിക്കവയ്യാതെ പലരും രാജ്യം തന്നെ വിട്ടു പോയെന്ന ആരോപണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സത്യം പറയുന്നവര്‍ക്ക് എതിരാണ് ബി.ജെ.പിയെന്നും, ബി.ജെ.പിക്ക് കീഴില്‍ സാധാരണ ജനങ്ങള്‍ ‘പീഡിപ്പിക്കപ്പെടുന്നു’വെന്നും അവർ വിമർശിച്ചു.

Also Read:ക്രിമിയയിൽ തൊട്ടാൽ മൂന്നാം ലോക മഹായുദ്ധം: മുന്നറിയിപ്പു നൽകി മെദ്വെദേവ്

‘ഇതിന്റെ ഫലമായി വ്യവസായികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് ആളുകള്‍ രാജ്യം വിട്ടുപോയിട്ടുണ്ട്. സർക്കാർ സ്വന്തം ജനതയെ തന്നെ വേട്ടയാടുകയാണ്. വ്യവസായികളുള്‍പ്പെടെ രാജ്യം വിടുന്നുവെന്ന കാര്യം പാസ്‌പോര്‍ട്ട്, വിസ ഓഫീസുകള്‍ ഉപയോഗിച്ച്‌ പരിശോധിക്കാവുന്നതാണ്’, മമത വ്യക്തമാക്കി.

അതേസമയം, ഇതേ വിമർശനം തന്നെ മുൻപും പലവട്ടം മമത ബാനർജി ബി.ജെ.പിയ്ക്കെതിരെ ഉന്നയിച്ചിട്ടുണ്ട്. ബി.ജെ.പി എന്തിനാണ് സാധാരണക്കാരെ ഇങ്ങനെ പീഡിപ്പിക്കുന്നത്? എന്നാണ് അന്ന് മമത ചോദിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button