KeralaNattuvarthaLatest NewsNewsIndia

അച്ഛനെ കാണണം: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ അടുത്ത തിങ്കളാഴ്ച പുതിയ ബെഞ്ച് പരിഗണിക്കും

ബം​ഗ​ളൂ​രു: അച്ഛനെ കാ​ണാ​ന്‍ അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്ന് ബി​നീ​ഷ് കോ​ടി​യേ​രി ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. പി​താ​വി​നെ സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​ന് കേ​ര​ള​ത്തി​ല്‍ പോ​കാ​ന്‍ ര​ണ്ടു ദി​വ​സം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ബി​നീ​ഷി​ന്‍റെ ആ​വ​ശ്യം. എ​ന്നാ​ല്‍ ഇ​ഡി ബി​നീ​ഷി​ന്‍റെ ആ​വ​ശ്യ​ത്തെ ശ​ക്ത​മാ​യി എ​തി​ര്‍​ത്തു. മുൻപ് ബിനീഷ് സമർപ്പിച്ച ഹർജി കോടതി തള്ളിയിരുന്നു.

Also Read:കോവിഡ്​ ഭീതി ഒഴിയുംമുമ്പേ ബ്രിട്ടനിൽ നോറോവൈറസ് വ്യാപനം: പ്രഹരശേഷി കൂടിയ വൈറസ് ഇനമെന്ന് മുന്നറിയിപ്പ്

അതേസമയം, ഇതുവരെ ബിനീഷിന്റെ വാദം കേട്ട ജഡ്ജി വേറൊരു ബെഞ്ചിലേക്ക് മാറുന്ന സാഹചര്യത്തിൽ ജാമ്യാപേക്ഷ അടുത്ത തിങ്കളാഴ്ച പുതിയ ബെഞ്ച് പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചത്.

എ​ന്നാ​ല്‍ വി​ശ​ദ​മാ​യ വാ​ദം കേ​ട്ട ബെ​ഞ്ച് ത​ന്നെ ഹ​ര്‍​ജി​യി​ല്‍ വി​ധി പ​റ​യ​ണ​മെ​ന്ന് ബി​നീ​ഷി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ വാ​ദി​ച്ചു. പു​തി​യ ബെ​ഞ്ചി​ലും വാ​ദി​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കു​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button