KeralaNattuvarthaLatest NewsNews

അമ്മയെ ക്രൂരമായി ഉപദ്രവിക്കുന്നത് കണ്ട് തടയാൻ ചെന്ന ബന്ധുവിനെ മകൻ ചവിട്ടിക്കൊന്നു

തിരുവനന്തപുരം: അമ്മയെ ഉപദ്രവിക്കുന്നത് തടയാന്‍ ശ്രമിച്ച ബന്ധുവിനെ മകന്‍ ചവിട്ടിക്കൊന്നു. തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്താണ് ഇന്ന് വൈകിട്ടോടെ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം അരങ്ങേറിയത്. 63കാരനായ തമ്പിയാണ് കൊല്ലപ്പെട്ടത്.

Also Read:ടോക്യോ ഒളിമ്പിക്സിൽ അത്‌ലറ്റുകൾക്ക് ലൈംഗികബന്ധം തടയുന്ന കിടക്കകൾ ഒരുങ്ങുന്നു

മകൻ സന്ദീപ് അമ്മ സുധയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. മര്‍ദനം ഇന്നും തുടര്‍ന്നു. ബഹളം കേട്ടെത്തിയ സുധയുടെ ബന്ധുവും സമീപവാസിയും കൂടിയായ തമ്പി, സന്ദീപിനെ തടഞ്ഞു. കതക് ചവിട്ടിപ്പൊളിച്ച്‌ പുറത്തിറങ്ങിയ സന്ദീപ് തമ്പിയുടെ വീട്ടിലെത്തി അദ്ദേഹത്തെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തുടർന്നാണ് തമ്പി മരണപ്പെട്ടത്.

അതേസമയം, സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. സർക്കാർ ഇതിനെതിരെ പിങ്ക് പോലീസിനെ ഉൾപ്പെടുത്തി പുതിയൊരു പദ്ധതി രൂപീകരിച്ചിട്ടുണ്ട്. സ്ത്രീകൾ പൊതു ഇടങ്ങളിലും വീടുകളിലും അനുഭവിക്കുന്ന പ്രശ്നങ്ങൾ നേരിട്ട് ചെന്ന് അറിയാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button