പുനലൂർ: മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിൽ പ്രകോപിതനായ യുവാവ് പിങ്ക് പൊലീസിന്റെ വാഹനം അടിച്ചു തകർത്തു. തുടർന്ന്, യുവാവിനെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. വാഴവിള സ്വദേശി ഹരിലാൽ ആണ് പിടിയിലായത്.
Read Also : ഇമ്രാൻ ഖാന്റെ മെഡിക്കൽ പരിശോധന: മദ്യത്തിന്റെയും കൊക്കെയ്നിന്റെയും സാന്നിധ്യം കണ്ടെത്തിയാതായി റിപ്പോർട്ട്
പുനലൂരിൽ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപം ബുധനാഴ്ച വൈകിട്ട് അഞ്ചോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ച് ബഹളം വച്ച ഹരിലാലിനോട് പോകാൻ പിങ്ക് പൊലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. എന്നാൽ, ഇതിൽ പ്രകോപിതനായ ഇയാൾ റോഡിൽ കിടന്ന കോൺക്രീറ്റ് കട്ട ഉപയോഗിച്ച് വാഹനത്തിന്റെ പുറകിലെ ഗ്ലാസ് ഇടിച്ചു തകർത്തു. കൂടുതൽ പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
പൊതുമുതൽ നശിപ്പിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഇയാൾക്കെതിരെ കേസെടുത്തു. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments